വേങ്ങൂരില്‍ ഭക്ഷ്യവിഷബാധ; നൂറോളം പേര്‍ ചികിത്സ തേടി

മേലാറ്റൂര്‍: നബിദിന അന്നദാനത്തിന്‍െറ ഭാഗമായി വിതരണം ചെയ്ത ഭക്ഷണം കഴിച്ച നിരവധി പേര്‍ക്ക് ഭക്ഷ്യവിഷബാധ. വേങ്ങൂര്‍ വളയപ്പുറം ബദറുല്‍ഹുദ മദ്റസയില്‍നിന്ന് വിതരണം ചെയ്ത തേങ്ങാചോറും ബീഫ് കറിയും കഴിച്ചവര്‍ക്കാണ് പനിയും വയറിളക്കവും ബാധിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു പ്രദേശത്തെ മുന്നൂറോളം വീടുകളില്‍ നേര്‍ച്ചച്ചോറ് വിതരണം ചെയ്തത്. രാത്രിതന്നെ ഏതാനും പേര്‍ക്ക് വയറിളക്കം പിടിപെട്ടു. ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി കൂടുതല്‍ പേര്‍ക്ക് വയറിളക്കവും പനിയും ക്ഷീണവും തലവേദനയും ബാധിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലും പട്ടിക്കാട് ചുങ്കം, മേലാറ്റൂര്‍, ഉച്ചാരക്കടവ് എന്നിവിടങ്ങളിലെ സ്വകാര്യ ക്ളിനിക്കുകളിലുമായി നൂറോളം പേര്‍ ചികിത്സ തേടി. വിവരമറിഞ്ഞ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേന്ദ്രന്‍, ജെ.എച്ച്.ഐ ജിതേഷ്, ഷൈലജ, ആശാ വര്‍ക്കര്‍ ജയശ്രീ എന്നിവര്‍ സ്ഥലത്തത്തെി. ഭക്ഷണം പാചകം ചെയ്ത സ്ഥലത്തത്തെി പരിശോധന നടത്തിയ സംഘം വീടുകള്‍ സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. തേങ്ങാചോറില്‍ ബാധിച്ച പൂപ്പലില്‍ നിന്നുണ്ടായ ടോക്സിനാണ് വിഷബാധക്ക് കാരണമായതെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അഭിപ്രായപ്പെട്ടു. ഭയപ്പെടേണ്ടെന്നും വെള്ളിയാഴ്ചയും പ്രദേശത്ത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തുമെന്നും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.