മഞ്ചേരിയില്‍ ഗതാഗതം പുന$ക്രമീകരിച്ചു

മഞ്ചേരി: നഗരത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ കോടതി റദ്ദാക്കാത്തവ വെള്ളിയാഴ്ച മുതല്‍ നടപ്പാക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതുപ്രകാരം നിലമ്പൂര്‍ റോഡ് വഴിയും പാണ്ടിക്കാട് റോഡ് വഴിയും മഞ്ചേരിയിലത്തെി തുടര്‍ന്ന് മറ്റു സ്ഥലങ്ങളിലേക്ക് പോവുന്ന ബസുകള്‍ നഗരത്തില്‍ പ്രവേശിക്കാതെ നേരെ കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡില്‍ കടന്ന് സര്‍വിസ് തുടരാനാണ് നിര്‍ദേശം. നിലമ്പൂര്‍, വണ്ടൂര്‍, എളങ്കൂര്‍ ഭാഗങ്ങളില്‍നിന്ന് വരുന്ന ബസുകള്‍ മലപ്പുറം, പെരിന്തല്‍മണ്ണ ഭാഗങ്ങളിലേക്ക് പോവുന്നവയാണെങ്കില്‍ മേലാക്കത്തുനിന്ന് ബൈപാസ് റോഡില്‍ പ്രവേശിച്ച് കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡില്‍ എത്തണം. പാണ്ടിക്കാട് റോഡിലൂടെ വരുന്ന ബസുകളും ബൈപാസ് റോഡ് വഴി മേലാക്കം ജങ്ഷനിലൂടെ തുറക്കല്‍ ബൈപാസിലും കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡിലും എത്തണം. ഈ ബസുകളൊന്നും പഴയ രണ്ട് ബസ്സ്റ്റാന്‍ഡുകളില്‍ പ്രവേശിക്കാന്‍ പാടില്ല. തിരൂര്‍, മലപ്പുറം, കോട്ടക്കല്‍, പെരിന്തല്‍മണ്ണ ബസുകള്‍ കച്ചേരിപ്പടി സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട് അവിടെ തന്നെ സര്‍വിസ് അവസാനിപ്പിക്കണമെന്നായിരുന്നു ഇതിന്‍െറ കൂടെയെടുത്ത തീരുമാനം. എന്നാല്‍, ഇത് ചട്ടലംഘനമാണെന്ന് കാണിച്ച് ബസ് ഉടമകള്‍ ഹൈകോടതിയെ സമീപിച്ചതിനാല്‍ തീരുമാനം റദ്ദാക്കിയിട്ടുണ്ട്. ഈ ബസുകള്‍ പാണ്ടിക്കാട് റോഡിലെ ബസ്സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെട്ട് അവിടെ തന്നെ സര്‍വിസ് അവസാനിപ്പിക്കുന്നതാണ് ഇതുവരെ നടന്നുവന്ന രീതി. നിലവിലെ രീതി തുടരുമെങ്കിലും ഈ ബസുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് വെള്ളിയാഴ്ച മുതല്‍ വിലക്കി. മലപ്പുറം, തിരൂര്‍, പെരിന്തല്‍മണ്ണ, കോട്ടക്കല്‍ ബസുകളും കോഴിക്കോട് ബസുകള്‍ ചെയ്യുന്നത് പോലെ ബൈപാസ് വഴി ചുറ്റി കച്ചേരിപ്പടി ബസ്സ്റ്റാന്‍ഡില്‍ കയറി സര്‍വിസ് തുടരണമെന്ന് പൊലീസ് നിര്‍ദേശിച്ചു. ഫലത്തില്‍ മലപ്പുറം റോഡിലൂടെ യാത്രാബസുകള്‍ വരുന്നതും പോവുന്നതും ഇനിയുണ്ടാകില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.