കെ.എസ്.ആര്‍.ടി.സിയില്‍ അനിശ്ചിതകാല സത്യഗ്രഹം

മലപ്പുറം: വിവിധ വിഭാഗങ്ങള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചും സാമൂഹിക ബാധ്യതയുടെ പേരില്‍ നഷ്ടം സഹിച്ചും കെ.എസ്.ആര്‍.ടി.സിയില്‍ ശമ്പളവും പെന്‍ഷനും നല്‍കാന്‍ കഴിയാതെ പ്രതിസന്ധി നേരിടുമ്പോള്‍ ഒഴിഞ്ഞുമാറുന്ന സര്‍ക്കാറിന്‍െറ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് ഐ.എന്‍.ടി.യു.സി ജില്ല പ്രസിഡന്‍റ് എന്‍.എ. കരീം അഭിപ്രായപ്പെട്ടു. ട്രാന്‍സ്പോര്‍ട്ട് ഡെമോക്രാറ്റിക് ഫെഡറേഷന്‍ (ടി.ഡി.എഫ്) ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ് എം.കെ. മുഹ്സിന്‍ ഉദ്ഘാടനം ചെയ്തു. പി. മോഹനന്‍, എം. ജയപ്രകാശ്, കെ.കെ. അബ്ദുല്ലക്കുട്ടി എന്നിവര്‍ സംസാരിച്ചു. വി.പി. കുഞ്ഞു, നസീര്‍ അയമോന്‍, എം.ആര്‍. ശെല്‍വരാജ്, എന്‍.കെ. ഫൈസല്‍, കെ. അ്ബദുല്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.