പ്രവാചക സ്മരണയില്‍ നബിദിനാഘോഷം

മലപ്പുറം: മുഹമ്മദ് നബിയുടെ ജന്മദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. മുസ്ലിം മഹല്ല് ജമാഅത്തുകളുടെ കീഴില്‍ മസ്ജിദുകളുള്‍പ്പെടെയുള്ള മത സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചാണ് നബിദിനം ആഘോഷിച്ചത്. പള്ളികളിലും മദ്റസകളിലും പ്രവാചക പ്രകീര്‍ത്തന പാരായണവും പ്രാര്‍ഥനയും നടന്നു. മദ്റസകള്‍ കേന്ദ്രീകരിച്ച് ദഫ്, സ്കൗട്ട് അംഗങ്ങളുടെ അകമ്പടിയോടെ നബിദിന സന്ദേശ റാലികള്‍ നടന്നു. മിക്ക മഹല്ലുകളിലും ജാതിമതഭേദമന്യേ ഭക്ഷണ വിതരണവും ഉണ്ടായിരുന്നു. ഉച്ചകഴിഞ്ഞ് പൊതുവേദികളില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ കലാസാഹിത്യ പരിപാടികളും മതപണ്ഡിതരുടെ ഉത്ബോധന പ്രഭാഷണങ്ങളും നടന്നു. പലേടങ്ങളിലും വിദ്യാര്‍ഥികളും മുതിര്‍ന്നവരും പങ്കെടുത്ത നബിദിന ഘോഷയാത്രക്ക് ഇതര സമുദായാംഗങ്ങള്‍ നല്‍കിയ സ്വീകരിണവും മധുരവിതരണവും ഉണ്ടായിരുന്നു. എടവണ്ണപ്പാറ: അടൂരപറമ്പ് ഹിദായത്തുസ്വിബിയാന്‍ മദ്റസ, മഹല്ല് കമ്മിറ്റി എന്നിവയുടെ ആഭിമുഖ്യത്തില്‍ നബിദിനം ആഘോഷിച്ചു. മഹല്ല് പ്രസിഡന്‍റ് ചെറിയാപ്പു ഹാജി പതാക ഉയര്‍ത്തി. ഖത്തീബ് റഷീദ് ഫൈസി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ഷൗക്കത്തലി ഹാജി, അബ്ദുല്ല മുസ്ലിയാര്‍, ബീരാന്‍കുട്ടി മുസ്ലിയാര്‍, ജാബിര്‍, അബ്ദുസ്സമദ്, സുലൈമാന്‍ കുരിക്കള്‍, കോയക്കുട്ടി എന്നിവര്‍ നേതൃത്വം നല്‍കി. പള്ളിപ്പടി മുനവ്വറുല്‍ ഇസ്ലാം മദ്റസയില്‍ പ്രസിഡന്‍റ് അബ്ദുഹാജി പതാക ഉയര്‍ത്തി. ഖത്തീബ് സിറാജുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു. ബാബിര്‍ സഖാഫി, അഷ്റഫ് തങ്ങള്‍, ഇമ്പിച്ചിമോതി എന്നിവര്‍ നേതൃത്വം നല്‍കി. പണിക്കരപുറായ റൗളത്തുല്‍ ഉലൂം മദ്റസയില്‍ സുലൈമാന്‍ മൗലവി ഉദ്ഘാടനം ചെയ്തു. സദര്‍ മുഅല്ലിം അഹമ്മദ് മുസ്ലിയാര്‍ പതാക ഉയര്‍ത്തി. മുഹമ്മദ് ബഷീര്‍, അബ്ദുല്‍ അസീസ്, അബ്ദുറഷീദ് എന്നിവര്‍ നേതൃത്വം നല്‍കി. കൊളമ്പലം ദാറുല്‍ ഉലൂം മദ്റസയില്‍ സൈനുല്‍ ആബിദീന്‍ തങ്ങള്‍ പതാക ഉയര്‍ത്തി. സിറാജുദ്ദീന്‍ പാഞ്ചീരി ഉദ്ഘാടനം ചെയ്തു. ജഹ്ഫര്‍ സാദിഖ് ലത്വീഫി, ബഷീര്‍ മുസ്ലിയാര്‍, മുഹമ്മദ് പാലക്കോട്ടുമ്മല്‍ എന്നിവര്‍ നേതൃത്വം നല്‍കി. ചാലിയപ്പുറം തത്തങ്കോട് നുസ്റത്തുല്‍ ഇസ്ലാം മദ്റസയില്‍ പി.സി. മുഹമ്മദ് ഹാജി പതാക ഉയര്‍ത്തി. അബ്ദുല്ല മുസ്ലിയാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ബീരാന്‍ ഹാജി, പി.എ. റഹീം ഹാജി, എ.സി. അഹമ്മദ് കുട്ടി മൗലവി, ആലി ഹാജി, എം. ചെറിയാപ്പു എന്നിവര്‍ നേതൃത്വം നല്‍കി. വാഴക്കാട്: ആക്കോട് അല്‍ മദ്റസത്തുല്‍ ഇസ്ലാമിയയില്‍ എം.സി. അബ്ദുറഹ്മാന്‍ ഹാജി പതാക ഉയര്‍ത്തി. സദര്‍ മുഅല്ലിം അബ്ദുല്‍ കരീം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.