കോമണ്‍ സര്‍വിസ് സെന്‍ററിന്‍െറ പേരില്‍ തട്ടിപ്പ്; വണ്ടൂരില്‍ നാലുപേര്‍ അറസ്റ്റില്‍

വണ്ടൂര്‍: കേന്ദ്ര സര്‍ക്കാരിന്‍െറ സേവനങ്ങള്‍ ലഭ്യമാക്കുന്ന കോമണ്‍ സര്‍വിസ് സെന്‍ററിന്‍െറ പേരില്‍ തട്ടിപ്പിന് ശ്രമിച്ച നാലുപേര്‍ അറസ്റ്റില്‍. കോഴിക്കോട് കരുവാഞ്ചേരി ആര്‍പ്പ വീട്ടില്‍ മുഹമ്മദ് ഇഖ്ബാല്‍ ഖാന്‍ (55), വേങ്ങേരി മൂശാരിപ്പറമ്പ് ആദില്‍ (29) കരുവാരകുണ്ട് പുല്‍വെട്ട നാണത്ത് ഉണ്ണീന്‍കുട്ടി (45) തരിശ് തുമ്പത്ത് നൗഷാദ് (37) എന്നിവരെയാണ് എസ്.ഐ പി. ചന്ദ്രന്‍ അറസ്റ്റ് ചെയ്തത്. ഇഖ്ബാല്‍ ഖാന്‍ എന്‍.ഡി.എ കോഴിക്കോട് ജില്ല കണ്‍വീനറാണ്. കേന്ദ്രസര്‍ക്കാരിന്‍െറ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായ കോമണ്‍ സര്‍വിസ് സെന്‍റര്‍ ആരംഭിക്കാന്‍ വിദ്യാസമ്പന്നരായ യുവതി, യുവാക്കളില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് ഇവര്‍ പത്രപരസ്യം നല്‍കിയിരുന്നു. ഇതുകണ്ട് ബന്ധപ്പെട്ട ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നാല്‍പതിലധികം പേരെയാണ് തിങ്കളാഴ്ച വണ്ടൂര്‍ ടി.ബിയില്‍ വിളിച്ചു ചേര്‍ത്തത്. യോഗത്തില്‍ സെന്‍റര്‍ ആരംഭിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി നല്‍കിയാല്‍ അനുമതി ലഭ്യമാക്കാമെന്ന് ഇവര്‍ ഉറപ്പു നല്‍കി. ഏറെ പ്രയാസമുള്ള അനുമതി തങ്ങളുടെ ഡല്‍ഹിയിലെ രാഷ്ട്രീയ ബന്ധമുപയോഗിച്ച് തരപ്പെടുത്തി നല്‍കുകയാണെന്നും ഇതിന് 50,000 രൂപ ഓരോരുത്തരും നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇത് യോഗത്തില്‍ പങ്കെടുത്ത അക്ഷയ സെന്‍റര്‍ ഉടമകള്‍ ചോദ്യം ചെയ്തു. സെന്‍റര്‍ ആരംഭിക്കാന്‍ വെബ്സൈറ്റില്‍ നല്‍കിയ വിലാസത്തില്‍ അപേക്ഷ നല്‍കിയാല്‍ അനുമതി ലഭിക്കുമെന്നിരിക്കെ പണം പിരിക്കുന്നതിനെ ഇവര്‍ ചോദ്യം ചെയ്തു. ഇതോടെ യോഗത്തിനത്തെിയ മറ്റുള്ളവര്‍ക്കും തട്ടിപ്പ് പിടികിട്ടി. തുടര്‍ന്ന് ഇവര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.