കുറ്റിപ്പുറം: സാങ്കേതിക നൂലാമാലകള്‍ നിരത്തി കടല്‍മണല്‍ ശുദ്ധീകരിക്കുന്ന സര്‍ക്കാര്‍ പദ്ധതി തടസ്സപ്പെടുത്താന്‍ മണല്‍ മാഫിയ രംഗത്ത്. അടുത്ത ദിവസം ഉദ്ഘാടനം ചെയ്യാനിരിക്കുന്ന പദ്ധതിയാണ് മാഫിയകള്‍ കോടതിയെ സമീപിച്ച് മുടക്കാന്‍ ശ്രമിക്കുന്നത്. പദ്ധതി പ്രവര്‍ത്തിച്ച് തുടങ്ങിയാല്‍ അനധികൃത മണല്‍കടത്ത് പൂര്‍ണമായും നിലക്കുമെന്നതാണ് മാഫിയകളെ പ്രകോപിപ്പിച്ചത്. കടല്‍മണല്‍ ഖനനം ചെയ്ത് ചളിയും ഉപ്പുരസവും നീക്കം ചെയ്ത് നിര്‍മാണാവശ്യത്തിനായി മണല്‍ ലഭ്യമാക്കുന്ന സര്‍ക്കാര്‍ പദ്ധതി തടസ്സപ്പെടുത്താനാണിപ്പോള്‍ നീക്കം. പൊന്നാനി, തവനൂര്‍, കുറ്റിപ്പുറം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അനധികൃത മണല്‍കടത്ത് സംഘമാണ് പദ്ധതി തടസ്സപ്പെടുത്താനായി നീക്കം നടത്തുന്നത്. സര്‍ക്കാര്‍ പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ കുറഞ്ഞ വിലയില്‍ ഗുണമേന്മയുള്ള മണല്‍ നിര്‍മാണാവശ്യങ്ങള്‍ക്കായി ലഭ്യമാകും. ഓണ്‍ലൈന്‍ വഴി ആവശ്യക്കാര്‍ക്ക് ബുക്ക് ചെയ്യാം. സ്വകാര്യ പങ്കാളിത്തത്തോടെ പൂര്‍ണമായും സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടപ്പാക്കുന്ന പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. കേരളത്തിലെ മറ്റു തുറമുഖങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. 35 ശതമാനം ലാഭവിഹിതം സര്‍ക്കാറിന് ലഭിക്കുന്നതാണ് പദ്ധതി. പാരിസ്ഥിതിക അനുമതികള്‍ക്ക് വിധേയമായാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. മണല്‍കടത്തുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി കേസുകള്‍ നിലവിലുള്ള സംഘമാണ് പദ്ധതിക്കെതിരെ രംഗത്തുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.