മലപ്പുറം: ലഹരിയെ ഇല്ലായ്മ ചെയ്യാന്‍ സംസ്ഥാനത്ത് വനിതാ മുന്നേറ്റം അനിവാര്യമാണെന്ന് കാലിക്കറ്റ് യൂനിവേഴ്സിറ്റി വനിതാ പഠനവിഭാഗം മേധാവി ഡോ. മോളി കുരുവിള. മലപ്പുറത്ത് ലഹരി നിര്‍മാര്‍ജന സമിതി സംസ്ഥാന വനിതാ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. കാമ്പസുകള്‍ ലഹരിയുടെ വിളനിലമായ കാലത്താണ് വര്‍ത്തമാന സമൂഹം ജീവിക്കുന്നത്. രക്ഷിതാക്കള്‍ ശ്രമിച്ചാല്‍ ഒരു പരിധിവരെ ഇതിനെ തടയിടാനാവുമെന്നും മോളി കുരുവിള ചൂണ്ടിക്കാട്ടി. സമിതി സംസ്ഥാന പ്രസിഡന്‍റ് പി. ഉബൈദുല്ല എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. വനിതാ വിങ് ഭാരവാഹികളെ അദ്ദേഹം പ്രഖ്യാപിച്ചു. അഡ്വ. കെ.പി. മറിയുമ്മ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് സക്കീന പുല്‍പ്പാടന്‍, അഡ്വ. സുജാത വര്‍മ, സുഹ്റ മമ്പാട്, രാധാകൃഷ്ണന്‍ പൂവത്തിക്കല്‍, വിമല ടീച്ചര്‍, ഷമീറ ഇളയടത്ത്, ഇ.സി. ആയിഷ, ഒ.കെ. കുഞ്ഞികോമു, അരിമ്പ്ര മുഹമ്മദ്, ഉമര്‍ അറക്കല്‍, എ.കെ. മുസ്തഫ, ലൈലാഖാസിം ദുബൈ, സറീന ഹസീബ്, കെ.പി. വാഹിദ, ശിവദാസ് വാര്യര്‍, ആയിഷ ബാനു, ടി. വനജ, വി.പി. ഫാഇസ്, റഫീഖ് ഹസന്‍ വെട്ടത്തൂര്‍, സി.എച്ച്. കുഞ്ഞാലി ഹാജി, എസ്.കെ.പി.എം. തങ്ങള്‍, പി.ടി. സലാം എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.