തല ചായ്ക്കാന്‍ മണ്ണിലിടമില്ല...

പൂക്കോട്ടുംപാടം: ആദിവാസികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കോടികള്‍ ചെലവഴിക്കുമ്പോഴും പ്രാക്തന ഗോത്ര വിഭാഗമായ അരനാടന്‍ സമുദായത്തില്‍പ്പെട്ടവര്‍ കയറിക്കിടക്കാന്‍ ഇടമില്ലാതെ ദുരിതമനുഭവിക്കുന്നു. അമരമ്പലം പഞ്ചായത്ത് ഏഴാം വാര്‍ഡായ പാട്ടക്കരിമ്പ് പുഞ്ച കോളനിയിലെ ഗോപാലന്‍െറ മകന്‍ രാജനും ഭാര്യ ആതിരയും നാലു കുട്ടികളുമാണ് ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാതെ നരകയാതന അനുഭവിക്കുന്നത്. പ്ളാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടിയ ഷെഡില്‍ നനഞ്ഞ തറയില്‍ ചാക്കും പായയും വിരിച്ചാണ് ഒരു വയസ്സുള്ള പിഞ്ചുകുഞ്ഞിനെയും മൂന്നു കുട്ടികളെയും കിടത്തി ഉറക്കുന്നത്. റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവ ഇവര്‍ക്ക് ഇല്ലാത്തതിനാല്‍ സര്‍ക്കാറിന്‍െറ ആനുകൂല്യങ്ങളൊന്നും ലഭിക്കാനിടയില്ല. വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിയെടുത്താണ് രാജന്‍ കുടുംബം പോറ്റുന്നത്. ആദിവാസികളെ സഹായിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിയോഗിക്കപ്പെട്ടവര്‍ യഥാസമയം വിവരങ്ങള്‍ ഐ.ടി.ഡി.പിയില്‍ അറിയിച്ചാല്‍ മാത്രമേ ആദിവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാവുകയുള്ളൂ. എന്നാല്‍, ഈ ഉദ്യോഗസ്ഥര്‍ ഇതുവഴി വരാറില്ളെന്ന് കോളനിക്കാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.