നാടുകാണി ചുരം മേഖല മാലിന്യമുക്തമാക്കാന്‍ ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കും

നിലമ്പൂര്‍: നിത്യഹരിത വനം ഉള്‍പ്പെട്ട നാടുകാണിചുരം മേഖല മാലിന്യമുക്തമാക്കാന്‍ നാട്ടുകാര്‍ ജനകീയ കൂട്ടായ്മക്ക് രൂപം നല്‍കും. ഇതുമായി ബന്ധപ്പെട്ട് അടുത്ത ദിവസം പഞ്ചായത്ത് പ്രസിഡന്‍റിനെയും വനപാലകരെയും പങ്കെടുപ്പിച്ച് ചുരം താഴ്വാര പ്രദേശമായ ആനമറിയില്‍ നാട്ടുകാര്‍ യോഗം വിളിക്കും. ചുരംമേഖലയില്‍ വ്യാപകമായി പ്ളാസ്റ്റിക്-ഖരമാലിന്യങ്ങള്‍ തള്ളുന്നത് വര്‍ധിച്ചതോടെയാണ് ജനകീയ കൂട്ടായ്മ രൂപത്കരിക്കാന്‍ തീരുമാനിച്ചത്. അറവ് അവശിഷ്ടങ്ങള്‍ തള്ളുന്നത് ചോദ്യം ചെയ്ത വനപാലകരെ കഴിഞ്ഞ ദിവസം രാത്രി മാലിന്യം തള്ളാനത്തെിയവര്‍ സംഘം ചേര്‍ന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഒന്നാം വളവ് മുതല്‍ തമിഴ്നാട് അതിര്‍ത്തിവരെയുള്ള ഭാഗങ്ങളില്‍ റോഡരികിലും വനത്തിലുമാണ് വ്യാപകമായി മാലിന്യം തള്ളുന്നത്. വിവാഹസല്‍ക്കാരത്തിന് ശേഷമുള്ള മാലിന്യവും ചുരം മേഖലയിലാണ് ചാക്കുകളിലാക്കി തള്ളുന്നത്. ചുരം വഴിയുള്ള യാത്രക്കാര്‍ക്ക് ഭക്ഷണാവശിഷ്ടങ്ങള്‍ ഒഴിവാക്കാന്‍ വനംവകുപ്പ് റോഡരികില്‍ സ്ഥാപിച്ച മാലിന്യശേഖരണപ്പെട്ടികള്‍ സാമൂഹികദ്രോഹികള്‍ നശിപ്പിച്ചിരുന്നു. ഇത് ചോദ്യം ചെയ്യുന്നവരും സംഘം ചേര്‍ന്നുള്ള ഭീഷണി നേരിടുന്നു. കൂടാതെ ജില്ലയില്‍നിന്ന് പിടികൂടുന്ന രാജവെമ്പാല ഉള്‍പ്പെടെയുള്ള പാമ്പുകളെയും ആക്രമസ്വഭാവം കാണിക്കുന്ന കുരങ്ങ് ഉള്‍പ്പെടെയുള്ളവയെയും ചുരംമേഖലയില്‍ കൊണ്ടിടുന്നത് താഴ്വാരങ്ങളിലെ കുടുംബങ്ങള്‍ക്ക് ഭീഷണിയാവുന്നു. നിലമ്പൂര്‍ മേഖലയില്‍ നിന്നല്ലാതെ പിടികൂടുന്ന ഉഭയ-ഉരഗ ജീവികളെ ചുരത്തില്‍ ഉപേക്ഷിക്കാന്‍ അനുവദിക്കില്ളെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചുരം സംരക്ഷിക്കുകയും മാലിന്യമുക്തമാക്കുകയും ചെയ്യുക ലക്ഷ്യമാക്കിയാണ് ജനകീയ കമ്മിറ്റിക്ക് രൂപം നല്‍കുന്നതെന്ന് വാര്‍ഡ് മെംബര്‍ പി. ഹകീം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.