താലൂക്ക് ഓഫിസില്‍ സര്‍വേയര്‍മാരില്ല: കരുവാരകുണ്ടിലെ പുറമ്പോക്ക് ഭൂമി അളക്കല്‍ അവതാളത്തില്‍

തുവ്വൂര്‍: പഞ്ചായത്തില്‍ നിലവിലുള്ള നൂറുകണക്കിന് ഹെക്ടര്‍ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്താനുള്ള പദ്ധതി താലൂക്ക് ഓഫിസില്‍ സര്‍വേയര്‍മാര്‍ ഇല്ലാത്തതിനാല്‍ അവതാളത്തിലായി. പഞ്ചായത്തിലൂടെ ഒഴുകുന്ന ഒലിപ്പുഴയുടെയും കല്ലന്‍ പുഴയുടെയും ഇരുവശങ്ങളിലുമായി നൂറുകണക്കിന് ഹെക്ടര്‍ പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്താത്തതിനാല്‍ അന്യാധീനപ്പെട്ടു കിടക്കുകയാണ്. ഇത് അളന്ന് തിട്ടപ്പെടുത്തി പഞ്ചായത്ത് ഏറ്റെടുക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങള്‍ പഴക്കമുണ്ട്. പഞ്ചായത്ത് ഇതിനായി 10 ലക്ഷം രൂപ പദ്ധതിയില്‍ വകയിരുത്തിയിരുന്നു. പുറമ്പോക്ക് ഭൂമി കൈവശപ്പെടുത്തിയവര്‍ നിബന്ധനകളൊന്നും പാലിക്കാതെ ദീര്‍ഘകാല വിളകള്‍ വരെ വ്യാപകമായി കൃഷി ചെയ്തിട്ടുണ്ട് . ചിലസ്ഥലങ്ങളില്‍ അനധിക്യതമായി കെട്ടിടങ്ങളും നിര്‍മിച്ചു. ചേറുമ്പ് ഇക്കോ ടൂറിസം വില്ളേജിന് പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തിയതില്‍ അപാകതകളുണ്ടെന്ന് ആരോപിച്ച് നാട്ടുകാര്‍ രംഗത്തത്തെിയിരുന്നു. ഇക്കോടൂറിസം വില്ളേജിന് സമീപം നിര്‍മിച്ച കെട്ടിടം പരാതിയെ തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ പൊളിച്ചുമാറ്റാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. ഇക്കോ ടൂറിസം വില്ളേജിന് സമീപം പാര്‍ക്കിങ്ങിനെ ചൊല്ലിയും വിവാദങ്ങളുണ്ടായി. പുറമ്പോക്ക് ഭൂമിയില്‍നിന്ന് വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുകടത്തിയതായും പരാതിയുയര്‍ന്നു. മുറിച്ചുകടത്താന്‍ ശ്രമിച്ച മരങ്ങള്‍ അധികൃതര്‍ പിടികൂടുകയും ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി ജില്ലാ കലക്ടറെ നേരില്‍കണ്ടും ആവശ്യമുന്നയിച്ചിരുന്നു. ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ ദീര്‍ഘകാലത്തെ ആവശ്യം ഇതുവരെയും റവന്യൂ അധിക്യതര്‍ ചെവികൊണ്ടിട്ടില്ല. റവന്യൂ വകുപ്പ് അടിയന്തരമായി ഇടപെട്ട് പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെട്ടത്താന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് സമഗ്ര സാംസ്കാരിക വേദി ആവശ്യപ്പെട്ടു. പ്രസിഡന്‍റ് ഒ.പി. ഇസ്മായില്‍ അധ്യക്ഷത വഹിച്ചു. കെ. അനില്‍കുമാര്‍, കെ.വി. ജയകുമാരന്‍, എം. മോനായി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.