ചങ്ങരംകുളം: ആലങ്കോട് ഗ്രാമപഞ്ചായത്ത് വില്ളേജ് ഓഫിസിനായി നിര്‍മിച്ച പുതിയ കെട്ടിടത്തിലേക്ക് മാറാന്‍ തയാറാവാതെ റവന്യൂ അധികൃതര്‍ വാടക കെട്ടിടം അന്വേഷിക്കുന്നു. പതിറ്റാണ്ടുകള്‍ പഴക്കമുള്ള വില്ളേജ് കെട്ടിടം കാലാഹരണപ്പെട്ട് ചോര്‍ന്നൊലിക്കുമ്പോഴും വര്‍ഷങ്ങളായി ഗ്രാമപഞ്ചായത്ത് നിര്‍മിച്ച കെട്ടിടം വൃഥാവിലാവുകയാണ്. പത്ത് സെന്‍റ് സ്ഥലത്ത് 20 ലക്ഷം രൂപ ചെലവില്‍ വില്ളേജ് ഓഫിസിനായി കെട്ടിടം നിര്‍മിച്ചുനല്‍കുന്നപക്ഷം നിലവില്‍ ഓഫിസ് നില്‍ക്കുന്ന സ്ഥലം കൈമാറാമെന്ന മുന്‍ വ്യവസ്ഥയില്‍ ആലങ്കോട് ഗ്രാമപഞ്ചായത്ത് വില്ളേജിന് തൊട്ടുപിറകിലായി ഷോപ്പിങ് കോംപ്ളക്സ് നിര്‍മിക്കുകയായിരുന്നു. കെട്ടിടത്തിന്‍െറ നിര്‍മാണം പൂര്‍ത്തിയായിട്ടും സ്ഥലം കൈമാറ്റം വൈകിയതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ തഹസില്‍ദാറെയും മറ്റു റവന്യൂ അധികൃതരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തിയിരുന്നു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ വില്ളേജ് പുതിയ കെട്ടിടത്തിലേക്ക് മാറുമെന്ന പ്രതീക്ഷയും അധികൃതര്‍ പഞ്ചായത്തിന് നല്‍കി. പുതിയ കെട്ടിടത്തിലേക്ക് വില്ളേജ് ഓഫിസ് മാറ്റുന്നതിന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും പഞ്ചായത്ത് റവന്യൂ അധികൃതര്‍ക്ക് നല്‍കിയതായി പറയുന്നു. ഇതോടെ പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സിന്‍െറ മുന്നിലുള്ള തടസ്സങ്ങള്‍ മാറുമെന്ന പ്രതീക്ഷയിലായിരുന്നു പഞ്ചായത്ത് ഭരണസമിതി. ചൊവ്വാഴ്ച മലപ്പുറം സബ് കലക്ടര്‍ ആലങ്കോട് വില്ളേജ് പരിശോധിക്കാനത്തെുന്നതിന് മുമ്പ് പുതിയ കെട്ടിടത്തിന്‍െറ താക്കോലും വില്ളേജ് അധികൃതര്‍ വാങ്ങി. ചൊവ്വാഴ്ച വില്ളേജിലത്തെിയ സബ് കലക്ടറുമായി ആലങ്കോട് പഞ്ചായത്ത് പ്രസിഡന്‍റ് ആയിഷ ഹസന്‍, ഭരണസമിതി സ്ഥിരാംഗം സുജിത സുനില്‍, മറിയക്കുട്ടി കബീര്‍, അലി പരുവിങ്ങല്‍, പഞ്ചായത്ത് സെക്രട്ടറി നന്ദകുമാര്‍, ഹെഡ്ക്ളര്‍ക്ക് വിജയന്‍ എന്നിവര്‍ സംസാരിച്ചു. എന്നാല്‍, പഞ്ചായത്ത് നിര്‍മിച്ച പുതിയ കെട്ടിടത്തിലേക്ക് വില്ളേജ് ഓഫിസ് മാറാന്‍ തീരുമാനിച്ചിട്ടില്ളെന്നും വില്ളേജിന്‍െറ ശോച്യാവസ്ഥ പരിശോധിക്കാനാണ് ഇവിടെ എത്തിയതെന്നുമായിരുന്നു സബ്കലക്ടറുടെ മറുപടി. എന്നാല്‍, വാടകക്കായിപ്പോലും പുതിയ കെട്ടിടം ഉപയോഗിക്കാന്‍ റവന്യൂ അധികൃതര്‍ തയാറാവാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ താക്കോല്‍ തിരിച്ചുവാങ്ങുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.