തിരൂരില്‍ കഞ്ചാവ് വില്‍പ്പന വ്യാപകം; നടപടിയില്ളെന്ന് ആക്ഷേപം

തിരൂര്‍: നഗരത്തില്‍ തീപ്പെട്ടിക്കുള്ളില്‍ നിറച്ച് കഞ്ചാവ് കൈമാറ്റം. വിദ്യാര്‍ഥികള്‍ക്കിടയിലാണ് പ്രധാനമായും ഈ രീതിയിലുള്ള വില്‍പ്പന. സെന്‍ട്രല്‍ ജങ്ഷന്‍, മാര്‍ക്കറ്റ് ഭാഗങ്ങളിലാണ് ഇത്തരം സംഘങ്ങളുടെ താവളം. രാവിലെയത്തെുന്ന കച്ചവട സംഘം വൈകീട്ട് വരെയും ഇവിടെ പ്രവര്‍ത്തിച്ചിട്ടും പൊലീസും എക്സൈസും അറിയാത്ത മട്ടിലാണ്. പുറമെനിന്ന് കാണുന്ന ആര്‍ക്കും സംശയം തോന്നില്ല എന്നതാണ് തീപ്പെട്ടി കൈമാറ്റത്തിന്‍െറ സൗകര്യം. ചെറിയ പൊതികളിലാക്കിയായിരുന്നു നേരത്തേ വില്‍പ്പന. വിദ്യാര്‍ഥികള്‍ തമ്മിലുള്ള കൈമാറ്റത്തിന് ഉപയോഗിച്ച് തുടങ്ങിയ മാര്‍ഗം പിന്നീട് കച്ചവടക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. മാര്‍ക്കറ്റിലും റിങ്റോഡ് ജങ്ഷനിലുമാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ എത്തുന്നത്. ഒരു പെട്ടിക്ക് 200 രൂപയാണ് വില. പുലര്‍ച്ചെ മാര്‍ക്കറ്റില്‍ മത്സ്യക്കച്ചവടക്കാര്‍ക്കിടയിലും ഈ രീതിയില്‍ വില്‍പ്പന നടക്കുന്നുണ്ട്. ഇതര സംസ്ഥാനങ്ങളില്‍നിന്ന് മത്സ്യവുമായത്തെുന്ന ലോറികളിലെ ജീവനക്കാരും കഞ്ചാവിന്‍െറ ആവശ്യക്കാരാണ്. ഇവര്‍ മുഖേന തിരൂരിലെ ചില്ലറ വില്‍പ്പനക്കാര്‍ക്ക് കഞ്ചാവ് എത്തുന്നതായും സൂചനയുണ്ട്. സെന്‍ട്രല്‍ ജങ്ഷന്‍ സാമൂഹിക വിരുദ്ധരുടെ സ്ഥിരം താവളമായിട്ട് ഏറെയായിട്ടും പൊലീസ് നടപടി എടുക്കുന്നില്ളെന്ന ആക്ഷേപം ശക്തമാണ്. മദ്യ വില്‍പ്പന, പോക്കറ്റടി സംഘങ്ങളും ഇവിടെ തമ്പടിക്കുന്നു. റിങ്റോഡ് ജങ്ഷനിലെ വിജനമായ സ്ഥലവും ആള്‍പ്പാര്‍പ്പില്ലാത്ത വീടുമാണ് ഇവരുടെ താവളം. സാമൂഹിക വിരുദ്ധര്‍ തമ്മില്‍ അടിപിടിയും വാക്കേറ്റവും ഇവിടെ പതിവാണ്. റോഡരികില്‍ നിര്‍ത്തിയിടുന്ന വാഹനങ്ങളില്‍നിന്ന് വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷണം പോകുന്നതും പതിവായിട്ടുണ്ട്. റിങ്റോഡ് ജങ്ഷന് സമീപത്തെ കുളക്കര മദ്യവില്‍പ്പനക്കാരുടെ കേന്ദ്രമാണ്. ബിവറേജില്‍നിന്ന് വാങ്ങുന്ന മദ്യം ഗ്ളാസുകളിലാക്കി ഇവിടെ വില്‍പ്പന നടക്കുന്നുണ്ട്. വൈകീട്ട് ജോലി കഴിഞ്ഞത്തെുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ് ഇവരുടെ ഇരകള്‍. പുറമെ നിന്നത്തെി രാത്രി വരെയും ഇവിടെ തമ്പടിക്കുന്നവരാണ് ജങ്ഷനില്‍ മാഫിയകളെ നിയന്ത്രിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.