മഞ്ചേരി: പദ്ധതി നിര്‍വഹണത്തിന് താഴത്തേട്ടില്‍ ബ്ളോക് പഞ്ചായത്ത് സെക്രട്ടറിമാരുടെ കുറവ് തടസ്സമായതോടെ സര്‍ക്കാര്‍ നിര്‍ദേശിച്ച അവസാന തീയതിയില്‍ എത്തിയത് കേവലം 42,000 പദ്ധതികള്‍. സംസ്ഥാനത്ത് 2.25 ലക്ഷം പദ്ധതികള്‍ പ്രതിവര്‍ഷം തയാറാക്കി നടപ്പാക്കി വരുന്ന സ്ഥാനത്താണിത്. സര്‍ക്കാറിന്‍െറ സുലേഖ സോഫ്റ്റ്വെയറിലാണ് തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതികള്‍ സമര്‍പ്പിക്കേണ്ടത്. സംസ്ഥാനത്തെ 152 ബ്ളോക് പഞ്ചായത്തുകളില്‍ മലബാറില്‍ 30ഓളം സ്ഥലത്ത് സെക്രട്ടറിമാരില്ലാത്തതാണ് മുഖ്യകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവിടങ്ങളില്‍ ജോയന്‍റ് ബി.ഡി.ഒമാരെ പ്രമോഷന്‍ നല്‍കി ബി.ഡി.ഒമാരാക്കണമെന്ന് കാണിച്ച് ഗ്രാമവികസന വകുപ്പ് കമീഷണര്‍ ജൂണ്‍ 22ന് തദ്ദേശ വകുപ്പിന് കൈമാറിയ കത്തില്‍ നടപടിയുണ്ടായില്ല. ഇത്രയും പേര്‍ക്ക് പ്രമോഷന്‍ നല്‍കേണ്ടതില്ളെന്നാണ് തീരുമാനിച്ചത്. ഇക്കാര്യം അടുത്ത മന്ത്രിസഭാ യോഗത്തില്‍ വന്നേക്കും. കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിച്ച പദ്ധതി വര്‍ഷത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളില്‍ നടപടികള്‍ മുടങ്ങി. ജൂലൈ 15നകം പദ്ധതികള്‍ തയാറാക്കി സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചെങ്കിലും സോഫ്റ്റ്വെയറില്‍ മുന്‍വര്‍ഷ ബാക്കിയടക്കമുള്ള പദ്ധതികളേതെന്ന് വ്യക്തമാവാത്ത സ്ഥിതിവന്നു. പിന്നീട് ജൂലൈ 21ന് മന്ത്രി കെ.ടി. ജലീലിന്‍െറ സാന്നിധ്യത്തില്‍ യോഗം ചേര്‍ന്നാണ് ജൂലൈ 21നകം പദ്ധതികള്‍ നല്‍കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, പകുതി പോലും തയാറായിട്ടില്ല. തദ്ദേശ മന്ത്രിയുടെ ജില്ലയില്‍ അരീക്കോട്, കാളികാവ്, കൊണ്ടോട്ടി, നിലമ്പൂര്‍, താനൂര്‍, തിരൂര്‍ എന്നീ ബ്ളോക്കുകളില്‍ സെക്രട്ടറിമാരില്ല. കോഴിക്കോട് ജില്ലയില്‍ ബാലുശ്ശേരി, കൊടുവള്ളി, വടകര എന്നിവിടങ്ങളിലും വയനാട് നാലിടത്തും തസ്തിക ഒഴിഞ്ഞുകിടക്കുന്നു. വാര്‍ഷിക പദ്ധതി തയാറാക്കുന്നതില്‍ ഈ ജില്ലകള്‍ പിന്നിലുമാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിവരുന്ന തുറന്ന സ്ഥലത്തെ മലമൂത്രവിസര്‍ജനം ഇല്ലാതാക്കല്‍ (ഒ.ഡി.എസ്) പദ്ധതിയും കേന്ദ്ര ഭവനപദ്ധതിയായ പി.എം.എ.വൈയും ബ്ളോക് പഞ്ചായത്തുകളുടെ മേല്‍നോട്ടത്തിലാണ്. ഗ്രാമപഞ്ചായത്തുകളില്‍ പദ്ധതി തയാറാവണമെങ്കില്‍ ബ്ളോക് പഞ്ചായത്തുകളില്‍നിന്ന് മേല്‍നോട്ടവും മാര്‍ഗനിര്‍ദേശങ്ങളുമുണ്ടാവണം. ബ്ളോക് സെക്രട്ടറി തസ്തികയില്‍ മൂന്നിലൊരു ഭാഗം നിലവിലുള്ളവരില്‍നിന്ന് പ്രമോഷന്‍ നല്‍കിയും മൂന്നിലൊരു ഭാഗം മറ്റു വകുപ്പുകളില്‍ നിന്നും ബാക്കി നേരിട്ടുമാണ് നിയമിക്കാറ്. നിലവിലുള്ളവര്‍ക്ക് താല്‍ക്കാലിക പ്രമോഷന്‍ നല്‍കി ബ്ളോക് സെക്രട്ടറിമാരുടെ ഒഴിവ് നികത്തുന്ന ഗ്രാമ വികസന കമീഷണറുടെ നിര്‍ദേശം അധിക ചെലവ് കണക്കാക്കിയാണ് തദ്ദേശ വകുപ്പ് സെക്രട്ടറി നിരസിച്ചത്. തൊഴിലുറപ്പ് പദ്ധതി, കേന്ദ്ര സര്‍ക്കാറിന്‍െറ ഭവനപദ്ധതി എന്നിവയാണ് പതിവായി ജോയന്‍റ് ബി.ഡി.ഒമാര്‍ക്കുള്ളത്. ഇതിനുപുറമെ ബ്ളോക് സെക്രട്ടറിമാരില്ലാത്തിടത്ത് മറ്റു ചുമതലകളും നിര്‍വഹിക്കണം. താല്‍ക്കാലിക പ്രമോഷന്‍ നല്‍കി തസ്തിക നികത്തുകയും ഡി.പി.സി കൂടി പ്രമോഷന്‍ നടപടികളായി യോഗ്യര്‍ എത്തുകയും ചെയ്താല്‍ വീണ്ടും തരംതാഴ്ത്തുകയെന്ന ആശയമാണ് ഗ്രാമവികസന വകുപ്പ് നിര്‍ദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.