മലപ്പുറം: കോട്ടക്കുന്നിന്‍െറ മനോഹാരിത ആസ്വദിക്കാന്‍ എത്തുന്നവരുടെ ശ്രദ്ധയിലേക്ക്; പ്ളാസ്റ്റിക്കിനെ അകറ്റി നിര്‍ത്താന്‍ നിങ്ങളാലാവുന്നതെല്ലാം ചെയ്യുക. വര്‍ധിച്ചുവരുന്ന പ്ളാസ്റ്റിക് ഉപയോഗം കോട്ടക്കുന്ന് പാര്‍ക്കിന്‍െറ നിലനില്‍പ്പിന് തന്നെ ഭീഷണിയാവുന്ന സാഹചര്യത്തില്‍ ഇതിന് തിങ്കളാഴ്ച മുതല്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. പുറമെ നിന്നുള്ള പ്ളാസ്റ്റിക് വസ്തുക്കള്‍ കോട്ടക്കുന്നിലേക്ക് കയറ്റില്ല. പാര്‍ക്കിനകത്തെ കടകളില്‍ നിന്ന് കുപ്പിവെള്ളം വാങ്ങുന്നവരില്‍ നിന്ന് പത്ത് രൂപ അധികം ഈടാക്കി ടോക്കണ്‍ നല്‍കും. മടങ്ങുമ്പോള്‍ ബോട്ടില്‍ ഏല്‍പ്പിച്ചാല്‍ സംഖ്യ തിരികെ ലഭിക്കും. പ്ളാസ്റ്റിക് പാക്കറ്റുകളിലുള്ള സാധനങ്ങള്‍ സാധാരണ കടലാസിലേക്ക് മാറ്റി പൊതിഞ്ഞ് നല്‍കണമെന്ന് കടക്കാരോടും നിര്‍ദേശിച്ചിട്ടുണ്ട്. മലപ്പുറം രാജാജി അക്കാദമി പ്രീ പ്രൈമറി ടീച്ചര്‍ ട്രെയ്നിങ് സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച ശുചീകരണവും നടത്തി. വിദ്യാര്‍ഥികള്‍ പ്രകൃതി സംരക്ഷണ പ്രതിജ്ഞയെടുത്തു. ഡി.ടി.പി.സി സെക്രട്ടറി വി. ഉമ്മര്‍ കോയ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സലീന റസാഖ്, ഹനീഫ രാജാജി, അന്‍വര്‍ അയമോന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.