മലപ്പുറം: സാധാരണക്കാരുടെ വികാരവും കൃത്യമായ വസ്തുതകളും മനസ്സിലാക്കാതെയാണ് സംസ്ഥാന സര്‍ക്കാര്‍ രജിസ്ട്രഷന്‍ ഫീസ് വര്‍ധിപ്പിച്ചതെന്ന് മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. രജിസ്ട്രേഷന്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് നിയോജകമണ്ഡലം ലീഗ് കമ്മിറ്റി മലപ്പുറം സബ് രജിസ്ട്രാര്‍ ഓഫിസിലേക്ക് നടത്തിയ ബഹുജനമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തലതിരിഞ്ഞ നികുതി നയങ്ങള്‍ പിന്‍വലിക്കുംവരെ പ്രക്ഷോഭ പരിപാടികളുമായി പാര്‍ട്ടി മുന്നോട്ട് പോകുമെന്നും കെ.എന്‍.എ. ഖാദര്‍ പറഞ്ഞു. കെ.പി. ആറ്റക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ചു. വി. മുസ്തഫ, ടി. സെയ്താലി മൗലവി, തറയില്‍ യൂസുഫ്, മന്നയില്‍ അബൂബക്കര്‍, സി.എച്ച്. ഹസ്സനാജി, കെ.എം. മുഹമ്മദലി ഹാജി, കെ.എന്‍.എ. ഹമീദ് മാസ്റ്റര്‍, സി.പി. ഷാജി, ഹാരിസ് ആമിയന്‍, എം.എം. യുസുഫ്, മണ്ണിശ്ശേരി മുസ്തഫ, സി.എച്ച്. മൂസ, സ്വാലിഹ് മാടമ്പി, പരി അബ്ദുല്‍ മജീദ്, കെ.എം. സുബൈര്‍, പി.പി. സലീം, മുട്ടേങ്ങാടന്‍ മുഹമ്മദലി, സി.എച്ച്. യൂസുഫ്, എം.എം. യൂസുഫ്, കാടേരി അബ്ദുല്‍ അസീസ്, പ്രകാശന്‍ നീണ്ടാരത്ത്, പി.കെ. രാജന്‍, അഷ്റഫ് പറച്ചോടന്‍, സമീര്‍ കപ്പൂര്‍, ഫെബിന്‍ കളപ്പാടന്‍, ടി. മുജീബ്, കെ.എന്‍. ഷാനവാസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.