പെരിന്തല്‍മണ്ണ: വെള്ളിയാഴ്ച ഉച്ചക്ക് തൃശൂര്‍ വടക്കാഞ്ചേരി പത്താംകല്ലില്‍ ഓട്ടോയില്‍ ബൊലേറൊ ജീപ്പിടിച്ച് ഉമ്മയും മകനും ബന്ധുവായ ഓട്ടോ ഡ്രൈവറും മരിച്ചത് കളത്തില്‍കുണ്ടിനെ ദു$ഖത്തിലാഴ്ത്തി. കളത്തില്‍കുണ്ട് തോരക്കാട്ടില്‍ മുഹമ്മദ് കുട്ടിയുടെ ഭാര്യ റാബിയക്ക് ചെവിക്ക് ശസ്ത്രക്രിയ നടത്തി രണ്ടാഴ്ചയായി വീട്ടില്‍ വിശ്രമത്തിലായിരുന്നു. വ്യാഴാഴ്ച രാത്രി ഇവര്‍ക്ക് ശാരീരിക അസ്വസ്ഥതകളുണ്ടായതില്‍ ഡോക്ടറെ കാണാന്‍ ഇളയ മകന്‍ ഷെമീറിനൊപ്പം ബന്ധുകൂടിയായ ഓട്ടോഡ്രൈവര്‍ മുഹമ്മദലിയെ കൂട്ടി പോവുകയായിരുന്നു. പെരിന്തല്‍മണ്ണ മാനത്ത് മംഗലം ‘കാര്‍പാര്‍ക്ക്’ സ്ഥാപനത്തിലെ കാര്‍ ആക്സസറീസില്‍ ജോലി ചെയ്യുന്നയാളാണ് ഷെമീര്‍. തൃശൂര്‍ ജൂബിലി മിഷനില്‍ ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ പതിവായി ഷെമീറാണ് ഒപ്പം പോയിരുന്നത്. പതിവുപോലെയുള്ള യാത്ര ഉമ്മയുടെയും മകന്‍െറയും അന്ത്യയാത്രയാവുകയായിരുന്നു. റാബിയയുടെ ഭര്‍തൃപിതാവിന്‍െറ സഹോദര പുത്രനാണ് മുഹമ്മദലി. മുഹമ്മദലിയുടെ പിതാവ് മൊയ്തീന്‍ മരിച്ചിട്ട് ഏപ്രില്‍ 22ന് ഒരു വര്‍ഷം തികയുന്നതേയുള്ളൂ. നേരത്തെ യു.എ.ഇയിലായിരുന്നു മുഹമ്മദലി. പിതാവിന് സുഖമില്ലാത്തതിനെ തുടര്‍ന്ന് നാട്ടില്‍ വന്നതാണ്. ഇതിനിടയില്‍ സുഖമില്ലാതായതില്‍ നാട്ടില്‍തന്നെ സ്വന്തമായി ഓട്ടോ വാങ്ങി ഓടിച്ചു തുടങ്ങി. ഷെമീര്‍ എസ്.എസ്.എഫിന് കീഴില്‍ കളത്തില്‍കുണ്ട് യൂനിറ്റ് മഴവില്ല് സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.