കോട്ടക്കലിലെ ജലസ്രോതസ്സുകളില്‍ പരിശോധന നടത്തും

കോട്ടക്കല്‍: ജലജന്യ രോഗങ്ങള്‍ പടരുന്ന സാഹചര്യത്തില്‍ നഗരസഭയിലെ ജലസ്രോതസ്സുകളില്‍ പരിശോധന നടത്താന്‍ കോട്ടക്കല്‍ നഗരസഭാ കൗണ്‍സില്‍ യോഗം തീരുമാനിച്ചു. നഗരസഭക്ക് കീഴിലെ എയ്ഡഡ് സ്കൂളുകളില്‍ അതത് സ്കൂള്‍ മാനേജ്മെന്‍റുകള്‍ക്കാണ് ഇതിന്‍െറ ചുമതല. നഗരസഭയിലെ ഓരോ പ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സുകള്‍ പരിശോധിച്ച് ശുചീകരണം നടത്തും. പൊതുകിണറുകള്‍, കുളങ്ങള്‍ എന്നിവയാണ് പ്രധാനമായും പദ്ധതിയില്‍ ഉള്‍പെടുത്തിയിരിക്കുന്നത്. ഇതിനുവേണ്ടി ശുചിത്വ മാപ്പും തയാറാക്കി. വാര്‍ഡു തലത്തില്‍ പ്രത്യേക സാനിറ്റേഷന്‍ കമ്മിറ്റികളും രൂപവത്കരിച്ചു. സാനിറ്റേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നഗരസഭയിലെ ഓരോ വാര്‍ഡിനും 25,000 രൂപയും അനുവദിച്ചിട്ടുണ്ട്. വീടുകളില്‍ ശുചിത്വ സന്ദേശങ്ങള്‍ എത്തിക്കാനും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താനും നഗരസഭക്ക് കീഴിലെ അങ്കണവാടി അധ്യാപകരും മറ്റ് ഉദ്യോഗസ്ഥരുമടങ്ങുന്ന പ്രത്യേക സംഘങ്ങള്‍ രൂപവത്കരിക്കാനും തീരുമാനിച്ചു. യോഗത്തില്‍ ചെയര്‍മാന്‍ കെ.കെ. നാസര്‍ അധ്യക്ഷത വഹിച്ചു. കോട്ടക്കല്‍ പ്രാഥമികോരാഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. നിഷിദ പദ്ധതി വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.