കരിങ്കല്ലത്താണി മേഖലയില്‍ കുടിവെള്ളം കിട്ടാക്കനി

കരിങ്കല്ലത്താണി: വേനല്‍ കനത്തതോടെ കുടിവെള്ളം കിട്ടാക്കനി. ഗ്രാമങ്ങള്‍ പലതും ദുരിതത്തില്‍. കുടിവെള്ള പ്രശ്നം പരിഹരിക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ വെള്ളം വിതരണം ചെയ്യുന്നതോടെയാണ് നാട്ടുകാര്‍ക്ക് കുറച്ചെങ്കിലും ആശ്വസമാകുന്നത്. താഴെക്കോട് പഞ്ചായത്തിലെ ക്ഷാമം അനുഭവിക്കുന്ന മേലേക്കളം, വെള്ളപ്പാറ എന്നിവിടങ്ങളില്‍ മേലേക്കളം ഡി.വൈ.എഫ്.ഐ യൂനിറ്റ് നേതൃത്വത്തില്‍ കുടിവെള്ള വിതരണം നടത്തുന്നുണ്ട്. ആലിപ്പറമ്പ് കൊടക്കാപറമ്പ് ശുദ്ധജല പദ്ധതിയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യാനാവാത്തതിനാല്‍ യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആലിപ്പറമ്പ്, പള്ളിക്കുന്ന്, ചോരാണ്ടി, കുന്നനാത്ത്, കുന്നക്കാട്ടുകുഴി എന്നിവിടങ്ങളില്‍ കുടിവെള്ളവിതരണം നടത്തിയിരുന്നു. കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ഭരണസമിതി ഇടപെടുന്നില്ളെന്ന ആക്ഷേപമുണ്ട്. 1200 വീടുകളിലേക്ക് വെള്ളമത്തെിക്കുന്ന ഈസ്റ്റ് മണലായ കുടിവെള്ള പദ്ധതിയെ ആശ്രയിക്കുന്ന വീട്ടുകാരും ദുരിതത്തിലാണ്. ഏഴു മണിക്കൂറിലധികം സമയം പമ്പ് ചെയ്താലേ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും വെള്ളമത്തെിക്കാനാകൂ. എന്നാല്‍ മതിയായ വെള്ളം ലഭിക്കാത്തതിനാല്‍ മൂന്ന് മണിക്കൂര്‍ ഇടവിട്ടാണ് വെള്ളം പമ്പ് ചെയ്യുന്നത്. താഴെക്കോട്, ആലിപ്പറമ്പ് പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനായി ഇരുപഞ്ചായത്തുകളിലുമായി 40കോടി മുതല്‍ മുടക്കില്‍ ശുദ്ധജല പദ്ധതി സ്ഥാപിക്കുന്നുണ്ട്. ഇതിന്‍െറ രണ്ടാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.