മലപ്പുറം: എസ്.എസ്.എല്‍.സി ഫലം പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ എ പ്ളസുകാര്‍ മലപ്പുറത്ത്. കൂടുതല്‍ എ പ്ളസുകാരുള്ള വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണ്. ജില്ലയില്‍ 83,285 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 79,816 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. അതേ സമയം, കഴിഞ്ഞ വര്‍ഷം റെക്കോഡ് ശതമാനം നേടിയ ജില്ലയില്‍ ഇത്തവണ വിജയശതമാനം കുറഞ്ഞു. 95.83 ആണ് ഇത്തവണത്തെ വിജയശതമാനം. കഴിഞ്ഞ വര്‍ഷം 96.88 ശതമാനമായിരുന്നു. വിജയശതമാനത്തിന്‍െറ കാര്യത്തില്‍ സംസ്ഥാന ശരാശരിയേക്കാള്‍ പിറകിലുള്ള മലപ്പുറം 11ാം സ്ഥാനത്താണ്. മലപ്പുറം ജില്ലയില്‍ 3555 പേരും മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 1469 പേരുമാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയത്. വിദ്യാഭ്യാസ ജില്ലകളില്‍ 946 എ പ്ളസുമായി തിരൂരങ്ങാടി ആറാമതാണ്. കഴിഞ്ഞ തവണയും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ എ പ്ളസ് മലപ്പുറം ജില്ലക്കും മലപ്പുറം വിദ്യാഭ്യാസ ജില്ലക്കുമായിരുന്നു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി എടരിക്കോട് പി.കെ.എം.എം.എച്ച്.എസ്.എസ് സംസ്ഥാനത്ത് ഒന്നാമതായി. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 28,041 പേര്‍ പരീക്ഷയെഴുതിയപ്പോള്‍ 27,407 പേര്‍ വിജയിച്ചു. ശതമാനം-97.74. തിരൂരങ്ങാടിയില്‍ 21,366 പേര്‍ പരീക്ഷയെഴുതിയതില്‍ 20,463 പേരും വിജയിച്ചു. 95.77 ആണ് ശതമാനം. 946 പേര്‍ എ പ്ളസ് നേടി. വണ്ടൂരില്‍ 16,852 പേരില്‍ 16,121 പേരും യോഗ്യത നേടിയപ്പോള്‍ 629 പേര്‍ എ പ്ളസ് നേടി. 95.66 ആണ് വിജയശതമാനം. തിരൂരില്‍ പരീക്ഷക്കിരുന്ന 17,026ല്‍ 15,825 പേരും ഉപരിപഠനയോഗ്യത നേടി. 355 പേര്‍ക്കാണ് എ പ്ളസ്. ശതമാനം-92.95. ജില്ലയിലെ നാല് ബധിര വിദ്യാലയങ്ങളും മൂന്ന് ടെക്നിക്കല്‍ ഹൈസ്കൂളുകളും നൂറുമേനി വിജയം നേടി. 16 സര്‍ക്കാര്‍ ഹൈസ്കൂളുകളും 17 എയ്ഡഡ് ഹൈസ്കൂളുകളും 85 അണ്‍ എയ്ഡഡ് ഹൈസ്കൂളുകളും നൂറു ശതമാനം വിജയം കൊയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയ ആദ്യ ആറ് സ്കൂളുകളില്‍ നാലും മലപ്പുറം ജില്ലയിലാണ്. 2347 പേരാണ് എടരിക്കോട് സ്കൂളില്‍ പരീക്ഷയെഴുതിയത്. പി.പി.ടി.എം.വൈ.എച്ച് ചേറൂര്‍ മൂന്നും (1414 പേര്‍) പി.പി.എം.എച്ച്.എസ് കൊട്ടൂക്കര നാലും (1299 പേര്‍) കെ.എച്ച്.എം.എച്ച്.എസ്.എസ് ആലത്തിയൂര്‍ (1077) ആറും സ്ഥാനത്തുണ്ട്. പട്ടം സെന്‍റ് മേരീസ് എച്ച്.എസ്.എസും (1647) മൊകേരി ആര്‍.എം.എച്ച്.എസ്.എസുമാണ് (1191) രണ്ടും അഞ്ചും സ്ഥാനത്ത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.