മഞ്ചേരി മണ്ഡലം: കോണ്‍ഗ്രസ്–ലീഗ് അകലം കുറച്ച് നേതൃത്വം

മഞ്ചേരി: യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. എം. ഉമ്മറിന്‍െറ തെരഞ്ഞെടുപ്പ് പര്യടന പരിപാടി എടപ്പറ്റയില്‍ പൊട്ടിയോടത്താലില്‍ തുടങ്ങി. എടപ്പറ്റ വെസ്റ്റ്, എടപ്പറ്റ ജങ്ഷന്‍, പഞ്ചായത്ത് ഓഫിസ് പരിസരം, പുല്ലാനിക്കാട്, മൈലാടി, മൂനാടി, പുന്നക്കല്‍ ചോല, ചുള്ളിയോട്കുന്ന് എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഏപ്പിക്കാട് അങ്ങാടിയില്‍ പൊതുസമ്മേളനത്തോടെ സമാപിച്ചു. മുസ്ലിം ലീഗും സി.പി.എമ്മും ചേര്‍ന്ന് ഭരണം നടത്തുകയും കോണ്‍ഗ്രസ് പ്രതിപക്ഷത്തിരിക്കുകയും ചെയ്യുന്ന പഞ്ചായത്താണ് എടപ്പറ്റ. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പരമാവധി പങ്കെടുപ്പിച്ച് സ്ഥാനാര്‍ഥിയുടെ പര്യടനം പൂര്‍ത്തിയാക്കാന്‍ യു.ഡി.എഫ് തലത്തില്‍ തീരുമാനിച്ചതാണ്. തൊട്ടടുത്ത വണ്ടൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എ.പി. അനില്‍കുമാറാണ് തെരഞ്ഞെടുപ്പ് പര്യടനം ഉദ്ഘാടനം ചെയ്തത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ട താല്‍ക്കാലിക മുന്നണി സംവിധാനം ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാക്കേണ്ടതില്ളെന്ന നിലപാടിലാണ് നേതൃത്വം. എടപ്പറ്റയോട് ചേര്‍ന്നു കിടക്കുന്ന കരുവാരകുണ്ട് ഗ്രാമ പഞ്ചായത്തില്‍ കോണ്‍ഗ്രസിനെ പ്രതിപക്ഷത്തിരുത്തി ലീഗ് ഒറ്റക്കാണ് ഭരിക്കുന്നത്. കരുവാരകുണ്ട് ഉള്‍പ്പെടുന്ന വണ്ടൂരില്‍ എ.പി. അനില്‍കുമാറിന്‍െറ പ്രചാരണപരിപാടികളോട് പ്രാദേശിക കോണ്‍ഗ്രസുകാരുമായി ലീഗ് അണികള്‍ക്ക് ഇഴുകിച്ചേരാനായിട്ടില്ല. രണ്ടിടത്തും കോണ്‍ഗ്രസ്, ലീഗ് കൂട്ടായ്മക്ക് രണ്ടു സ്ഥാനാര്‍ഥികളും പ്രാമുഖ്യം നല്‍കുന്നുണ്ട്. എടപ്പറ്റയിലും കരുവാരകുണ്ടിലും ലീഗ് ഭരണത്തിലും കോണ്‍ഗ്രസ് പ്രതിപക്ഷത്തുമാണ്. പ്രചാരണപരിപാടി മുറുകുന്നതോടെ കോണ്‍ഗ്രസ്, ലീഗ് അണികള്‍ക്കിടയിലുള്ള അകലം രണ്ടിടത്തും ഇല്ലാതാവുമെന്നും ഒറ്റക്കെട്ടായി രംഗത്തുവരുമെന്നുമുള്ള കണക്കുകൂട്ടലിലാണ് നേതൃത്വം. യോഗത്തില്‍ കോണ്‍ഗ്രസ് ജില്ലാ, മണ്ഡലം ഭാരവാഹികളായ ടി.പി. വിജയകുമാര്‍, റഷീദ് പറമ്പന്‍, ടി. കബീര്‍ മാസ്റ്റര്‍, മുസ്ലിം ലീഗ് മഞ്ചേരി മണ്ഡലം പ്രസിഡന്‍റ് അഡ്വ. എന്‍.സി. ഫൈസല്‍, സെക്രട്ടറി വല്ലാഞ്ചിറ മുഹമ്മദലി, കണ്ണിയന്‍ അബൂബക്കര്‍, എം. അഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.