ബന്ദര്‍ കടവിലെ അപായങ്ങള്‍ക്കെതിരെ നടപടിയുമായി തിരുനാവായ പഞ്ചായത്ത്

തിരുനാവായ: തിരുനാവായ ബന്ദര്‍കടവില്‍ അപായങ്ങള്‍ തുടര്‍ക്കഥയാകുന്നത് തടയാന്‍ നടപടികളുമായി പഞ്ചായത്ത്. തിരുനാവായ പഞ്ചായത്ത് പ്രസിഡന്‍റ് ഫൈസല്‍ എടശേരി, വൈസ് പ്രസിഡന്‍റ് ആനി ഗോഡ്ലീഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തിങ്കളാഴ്ച കടവ് സന്ദര്‍ശിച്ചു. മുന്‍കരുതല്‍ നടപടികളില്ലാത്തത് മൂലം കടവ് അപകട കേന്ദ്രമാകുന്നത് സംബന്ധിച്ച് ‘മാധ്യമം’ കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച വാര്‍ത്തയെ തുടര്‍ന്നാണ് പഞ്ചായത്ത് നടപടി. കടവിലും പരിസരത്തും കുളിക്കാനും മറ്റും ഇറങ്ങുന്നവര്‍ക്ക് മുന്നറിയിപ്പായി അപായ സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുമെന്നും പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ആരാഞ്ഞ് ആവശ്യമായ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും പ്രസിഡന്‍റ് ഫൈസല്‍ എടശേരി പറഞ്ഞു. ബുധനാഴ്ച നടക്കുന്ന പഞ്ചായത്ത് ബോര്‍ഡ് യോഗത്തില്‍ ഇക്കാര്യം പ്രത്യേക അജണ്ടയായി ചേര്‍ത്തിട്ടുണ്ടെന്നും പ്രസിഡന്‍റ് അറിയിച്ചു. വില്ളേജ് ഓഫിസര്‍ സുരേഷും സംഘത്തോടൊപ്പമുണ്ടായിരുന്നു. പഞ്ചായത്ത് അധികൃതര്‍ വേണ്ട മുന്‍കരുതല്‍ എടുക്കാത്തത് സംബന്ധിച്ച് വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. മൂന്നുവര്‍ഷം മുമ്പും ഇവിടെ അപകടമുണ്ടായിരുന്നു. കഴിഞ്ഞദിവസം നഴ്സിങ് വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.