പുറത്തൂര്‍: മംഗലം പുല്ലൂണിയില്‍ സി.പി.എം-ബി.ജെ.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. പരിക്കുകളോടെ പത്തുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച രാത്രിയില്‍ പുല്ലൂണിയില്‍ സേവാഭാരതി സ്ഥാപിച്ച ബസ്സ്റ്റോപ് തകര്‍ക്കുകയും സി.പി.എം സ്ഥാപിച്ച തവനൂര്‍ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.ടി. ജലീലിന്‍െറ പ്രചാരണ ബോര്‍ഡുകള്‍ കത്തിക്കുകയും ചെയ്തിരുന്നു. ബസ്സ്റ്റോപ് തകര്‍ത്തത് സി.പി.എമ്മുകാരാണെന്ന് പറഞ്ഞ് ബി.ജെ.പിക്കാരും കെ.ടി. ജലീലിന്‍െറ ഫ്ളക്സ് ബോര്‍ഡുകള്‍ കത്തിച്ചത് ബി.ജെ.പിക്കാരാണെന്നാരോപിച്ച് സി.പി.എമ്മുകാരും വ്യാഴാഴ്ച രാവിലെ മുതല്‍ പ്രദേശത്ത് സംഘടിച്ചിരുന്നു. രാവിലെ 11ന് ബി.ജെ.പി തവനൂര്‍ മണ്ഡലം സ്ഥാനാര്‍ഥി രവി തേലത്ത് പ്രദേശത്തത്തെി ദൃശ്യമാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ ബി.ജെ.പി പ്രചാരണ ബോര്‍ഡുകളും ബസ്സ്റ്റോപ്പും തകര്‍ത്തത് സി.പി.എമ്മുകാരാണെന്ന് ആരോപിച്ചിരുന്നു. വൈകീട്ട് 5.30ഓടെ സി.പി.എം ജില്ലാ കമ്മിറ്റി അംഗം എ. ശിവദാസന്‍െറ നേതൃത്വത്തില്‍ പ്രദേശത്ത് എത്തിയ സി.പി.എം നേതാക്കളും പ്രവര്‍ത്തകരും ദൃശ്യമാധ്യമങ്ങളുമായി സംസാരിക്കുകയും ചെയ്തു. ദൃശ്യമാധ്യമ പ്രവര്‍ത്തകരുമായി ശിവദാസന്‍ സംസാരിക്കുന്നതിനിടെ പ്രദേശത്തെ ചില ബി.ജെ.പി പ്രവര്‍ത്തകര്‍ ഈ വാര്‍ത്ത ചാനലില്‍ കൊടുക്കരുതെന്ന് മാധ്യമ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. മാധ്യമ പ്രവര്‍ത്തകര്‍ പോയ ശേഷം ഇതുമായി ബന്ധപ്പെട്ട് ഇരുപാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് സംഘര്‍ഷത്തില്‍ കലാശിച്ചു. പരിക്കേറ്റ സി.പി.എം പ്രവര്‍ത്തകരായ വി.സി. ഗോപാലനെ (48) കോഴിക്കോട് മെഡിക്കല്‍ കോളജിലും സി.പി.എം മംഗലം ലോക്കല്‍ സെക്രട്ടറി കെ.വി. പ്രസാദ് (48) പഞ്ചായത്ത് മെംബര്‍ മണ്ണൂപാടത്ത് ഷിജു (37) എന്നിവരെ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയിലും രാജന്‍ കണ്ണേത്തിനെ (37) തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകരായ തൊട്ടിയില്‍ ഭാസ്കരന്‍ (37), തൊട്ടിയില്‍ അപ്പു (53) എന്നിവരെ കോഴിക്കോട് മെഡിക്കല്‍ കോളജിലും തൊട്ടിയില്‍ ബാബുവിനെ (36) തിരൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അതിനിടെ സംഘര്‍ഷം നടക്കുന്ന സമയത്ത് ഓട്ടോറിക്ഷയില്‍ പുല്ലൂണിയില്‍ എത്തിയ ബി.ജെ.പി പ്രവര്‍ത്തകനായ കുറുപ്പഞ്ചേരി കൃഷ്ണനെ (52) ഒരുസംഘം ഓട്ടോറിക്ഷയില്‍നിന്ന് ഇറക്കി മര്‍ദിക്കുകയും തടയാന്‍ ശ്രമിച്ച ഗര്‍ഭിണിയായ മരുമകള്‍ സൂര്യ കൃഷ്ണയെയും മര്‍ദിച്ചതായും പരാതിയുണ്ട്. ഇരുവരെയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പുല്ലൂണി അങ്ങാടിയില്‍ സംഘര്‍ഷം നടക്കുന്നതിനിടെ കാരാറ്റ് കടവ് റോഡില്‍ ബി.ജെ.പി പ്രവര്‍ത്തകനായ കരിയം വളപ്പില്‍ മാക്കുണ്ണിയുടെ വീടിന് നേരെ ആക്രമണമുണ്ടായി. വീടിന്‍െറ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് മാക്കുണ്ണി ആരോപിച്ചു. പുല്ലൂണിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് തിരൂര്‍ ഡിവൈ.എസ്.പി, സി.ഐ, എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നതിനിടെ വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നിന് സി.പി.എം അനുഭാവിയായ പട്ടത്തൂര്‍ ബാലന്‍െറ വീടിന്‍െറ അടുക്കള തീവെച്ച് നശിപ്പിച്ചു. പുലര്‍ച്ചെ കാരാറ്റ് കടവ് റോഡില്‍ സി.പി.എം അനുഭാവിയായ മണത്ത് ചന്ദ്രന്‍െറ വീടിന്‍െറ വിറക്പുരക്ക് തീവെക്കുകയും അയല്‍വാസിയായ കോണ്‍ഗ്രസ് അനുഭാവിയായ കെ.പി. ഹംസുവിന്‍െറ വീട്ടിലെ കിണര്‍ മണ്ണെണ്ണ ഒഴിച്ച് നശിപ്പിക്കുകയും ചെയ്തു. സി.പി.എം, ബി.ജെ.പി നേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി തിരൂര്‍ എസ്.ഐ സുനില്‍ പുളിക്കല്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.