മലപ്പുറം: കുഴിമണ്ണ വില്ളേജിലെ പുളിയക്കോട്-മേല്‍മുറി ചെനിയംകുന്ന്മല ഖനനം ചെയ്യാന്‍ വ്യവസായ വകുപ്പില്‍നിന്ന് അനുമതി നല്‍കിയതിനെതിരെ പ്രദേശവാസികള്‍ സമരം ശക്തമാക്കുന്നു. ആദ്യഘട്ടമായി പുളിയക്കോട്-മേല്‍മുറി ചെനിയംകുന്ന്മല സംരക്ഷണസമിതി കലക്ടറേറ്റിന് മുന്നില്‍ ഏകദിന ഉപവാസം നടത്തി. പാരിസ്ഥിതിക അനുമതിയോ സമീപത്തെ കൈവശക്കാരുടെ അനുമതിയോ വാങ്ങാതെ ഖനനാനുമതി നല്‍കിയ മുഴുവന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യാന്‍ സമരസമിതി തീരുമാനിച്ചിട്ടുണ്ട്. 2014ല്‍ നല്‍കിയ ഖനനാനുമതിയുടെ മറവില്‍ 2015 ഒക്ടോബറിലാണ് മലയില്‍ ഖനനം തുടങ്ങിയത്. പ്രദേശവാസികള്‍ സര്‍ക്കാറില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ളെന്ന് മാത്രമല്ല ഹൈകോടതിയില്‍ പ്രദേശവാസികള്‍ക്കെതിരെ ക്വാറി ഉടമകള്‍ കേസ് ഫയല്‍ ചെയ്യുകയും ചെയ്തു. ഇതോടെ പൊലീസ് സംരക്ഷണത്തോടെ ഖനനം നടത്താന്‍ കോടതി അനുവദിക്കുകയായിരുന്നു. പക്ഷേ, കോടതിവിധിയുടെ മറവില്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ചെങ്കല്ലിന് പകരം വന്‍തോതില്‍ ചെമ്മണ്ണാണ് കടത്തുന്നത്. നാട്ടുകാര്‍ വീണ്ടും ശക്തമായി ഇടപെട്ടതോടെ ജിയോളജിസ്റ്റ് താല്‍ക്കാലികമായി ക്വാറിക്ക് വീണ്ടും സ്റ്റോപ് മെമ്മോ നല്‍കിയിരിക്കുകയാണ്. കുഴിമണ്ണ ഗ്രാമപഞ്ചായത്ത് ഖനനത്തിനെതിരെ ഐകകണ്ഠേന പ്രമേയം പാസാക്കി. സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയെങ്കിലും ഫലമില്ലാതായതോടെയാണ് പ്രദേശവാസികള്‍ ഉപവാസസമരവുമായി രംഗത്തത്തെിയത്. അനധികൃതമായി ഖനനാനുമതി നല്‍കിയതിനെതിരെ ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഖനനാനുമതി റദ്ദാക്കിയില്ളെങ്കില്‍ അനിശ്ചിതകാല നിരാഹാര സമരവുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ലൈസന്‍സിന്‍െറ മറവില്‍ അരീക്കോട്, ചീക്കോട്, മുതുവല്ലൂര്‍ ഉള്‍പ്പെടെ വില്ളേജുകളില്‍നിന്ന് നേരിട്ട് മണ്ണ് തമിഴ്നാട്ടിലേക്ക് കടത്തുകയാണ്. സര്‍ക്കാര്‍ ഉത്തരവിന് വേണ്ടി ലക്ഷക്കണക്കിന് രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും അത് അന്വേഷണവിധേയമാക്കണമെന്നും സമിതി ആവശ്യപ്പെട്ടു. 25 മീറ്ററിനുള്ളിലുള്ള കൈവശക്കാരുടെ അനുമതി വാങ്ങിയിട്ടുണ്ടെന്ന് പറഞ്ഞ് നല്‍കിയ വിവരാവകാശ രേഖയില്‍ 25 മീറ്ററിനുള്ളിലുള്ള ആറ് പേരില്‍ ഒരാളുടെയും അനുമതി വാങ്ങിയതായി കാണുന്നില്ല. 25 മീറ്ററിനുള്ളിലെ കൈവശക്കാര്‍ ഹൈകോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുകയാണ്. തെറ്റായ വിവരം നല്‍കിയ വ്യവസായ വകുപ്പിനെതിരെ ആര്‍.ടി.ഐ നിയമപ്രകാരം പരാതി നല്‍കിയിരിക്കുകയാണ് സമരസമിതി. ശനിയാഴ്ച കലക്ടറേറ്റിന് മുന്നില്‍ നടന്ന ഉപവാസ സമരം സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ.പി. അനില്‍ ഉദ്ഘാടനം ചെയ്തു. കുഴിമണ്ണ ഗ്രാമപഞ്ചായത്തംഗം അബൂബക്കര്‍ സിദ്ദീഖ് അധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി അനീഷ് എടാലത്ത്, അരീക്കോട് ബ്ളോക്ക് പഞ്ചായത്തംഗം കുട്ടിരായിന്‍ ഹാജി, സുന്ദര്‍രാജ്, സഫീര്‍ (സി.പി.ഐ), അബ്ദു (പി.ഡി.പി), ജബ്ബാര്‍ മേല്‍മുറി (യൂത്ത് ലീഗ്), ബഷീര്‍ (എസ്.ഡി.പി.ഐ) എന്നിവര്‍ സംസാരിച്ചു. സമിതി ചെയര്‍മാന്‍ കെ.സി. അബ്ദുറഷീദ് സ്വാഗതവും മുഷ്താഖ് റഹ്മാന്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.