മങ്കട ആശുപത്രിയില്‍ കുടിവെള്ളം മുടങ്ങി

മങ്കട: വേനല്‍ രൂക്ഷമായതോടെ കുടിവെള്ളം ലഭിക്കാതെ മങ്കട ആശുപത്രിയില്‍ രോഗികള്‍ ദുരിതത്തില്‍. ഏലച്ചോല ഭാഗത്തുനിന്നുള്ള പൈപ്പ് ലൈനില്‍നിന്നും ആശുപത്രിയില്‍ തന്നെയുള്ള കിണറ്റില്‍ നിന്നുമാണ് ആശുപത്രിയിലേക്ക് വെള്ളമത്തെിയിരുന്നത്. എന്നാല്‍ കിണറ്റിലെ വെള്ളം തീരുകയും ഏലച്ചോല ഭാഗത്തുനിന്നുള്ള വെള്ളം ലഭിക്കാതാവുകയം ചെയ്തതോടെ വെള്ളം ലഭിക്കുന്നില്ല. ഇപ്പോള്‍ അത്യാവശ്യത്തിന് വെള്ളം പുറമെ നിന്ന് വാങ്ങുകയാണ്. മുമ്പ് വാട്ടര്‍ അതോറിറ്റിയുടെ വെള്ളമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഴല്‍ കിണര്‍ കുഴിച്ചതോടെ കണക്ഷന്‍ ഒഴിവാക്കിച്ചിരുന്നു. 1200 രൂപ ചെലവില്‍ അയ്യായിരം ലിറ്റര്‍ വെള്ളം വില കൊടുത്ത് വാങ്ങിയാണ് ഇപ്പോള്‍ അത്യാവശ്യങ്ങള്‍ നടത്തുന്നത്. ആശുപത്രി മാനേജ്മെന്‍റ് കമ്മിറ്റിയാണ് ഈ ചെലവ് വഹിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ ലഭിക്കാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് മെഡിക്കല്‍ ഓഫിസര്‍ ഡോ. യു. ബാബു പറഞ്ഞു. ഇതുമൂലം കിടത്തി ചികിത്സയും അവതാളത്തിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.