സംവരണ വാര്‍ഡുകള്‍ തീരുമാനമായി; സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ സജീവം

വേങ്ങര: വേങ്ങര ബ്ളോക്ക് പഞ്ചായത്തിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലെയും സംവരണ വാര്‍ഡുകളുടെ നിര്‍ണയം പൂര്‍ത്തിയായി. വേങ്ങര ഗ്രാമപഞ്ചായത്തില്‍ നിലവില്‍ വനിതാ വാര്‍ഡായ പത്താം വാര്‍ഡ് എസ്.സി വാര്‍ഡായി മാറും. വനിതാ വാര്‍ഡ് 22 ഈ പ്രാവശ്യവും അതുപോലെ തുടരും. നിലവില്‍ എസ്.സി വാര്‍ഡായിരുന്ന ഒമ്പതാം വാര്‍ഡ് ജനറലായി. കണ്ണമംഗലത്ത് നിലവില്‍ വനിതാ വാര്‍ഡ് ആയിരുന്ന 11ാം വാര്‍ഡ് എസ്.സി വാര്‍ഡാകും. എസ്.സി വനിതാ സംവരണ വാര്‍ഡായിരുന്ന 15 ജനറലായി. എസ്.സി സംവരണ വാര്‍ഡ് 18 എസ്.സി വനിതകള്‍ക്ക് സംവരണം ചെയ്തു. ഊരകത്ത് വനിതാ വാര്‍ഡ് ആയിരുന്ന ഏഴാം വാര്‍ഡ് വനിതാ വാര്‍ഡായിതന്നെ തുടരും. പറപ്പൂരില്‍ വനിതാ സംവരണ വാര്‍ഡ് ആയിരുന്ന ഏഴ് അങ്ങനെതന്നെ തുടരും. വനിതാ വാര്‍ഡ് 13, എസ്.സി സംവരണ വാര്‍ഡായി. സംവരണ വാര്‍ഡുകള്‍ തീരുമാനമായതോടെ സ്ഥാനാര്‍ഥി ചര്‍ച്ചകളും ചൂടുപിടിച്ചു. കണ്ണമംഗലം പഞ്ചായത്തില്‍ യു.ഡി.എഫില്‍ മുസ്ലിം ലീഗും കോണ്‍ഗ്രസും വെവ്വേറെ മത്സരിക്കാനുള്ള അണിയറ നീക്കങ്ങള്‍ സജീവമാണ്. 20 വാര്‍ഡുകളിലേക്കും മത്സരിക്കാനുള്ള സ്ഥാനാര്‍ഥി ലിസ്റ്റ് കോണ്‍ഗ്രസ് കമ്മിറ്റി തയാറാക്കിയിട്ടുണ്ടെന്നറിയുന്നു. അതേസമയം, കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നല്‍കിയിരുന്ന സീറ്റുകളിലേക്കും മുസ്ലിംലീഗ് സ്ഥാനാര്‍ഥികളെ കണ്ടത്തെിയിട്ടുണ്ട്. വാര്‍ഡ് കണ്‍വെന്‍ഷനുകളില്‍ ഈ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകകൂടി ചെയ്തതോടെ യു.ഡി.എഫ് സംവിധാനത്തില്‍ ലീഗും കോണ്‍ഗ്രസും മത്സരിച്ചാല്‍പോലും റിബല്‍ ശല്യവും പാരവെപ്പും സജീവമാകുമെന്നാണ് സൂചന. വേങ്ങരയിലും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സംവിധാനത്തില്‍ ലീഗും കോണ്‍ഗ്രസും മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന് നല്‍കിയ സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളെ നിര്‍ത്തി ലീഗ് ജയിപ്പിച്ചെടുത്തിരുന്നു. ചെറുപാര്‍ട്ടികള്‍ നിര്‍ത്തിയ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് വോട്ടുനല്‍കി കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തുക കൂടി ചെയ്ത സാഹചര്യത്തില്‍ ലീഗിനോടൊപ്പം ഒറ്റക്കെട്ടായി മത്സരരംഗത്തിറങ്ങാന്‍ കോണ്‍ഗ്രസിന് ഭീതിയുണ്ട്. ഈ സാഹചര്യം തരണം ചെയ്യാന്‍ കൂടുതല്‍ സീറ്റുകള്‍ ഇപ്രാവശ്യം കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. കോണ്‍ഗ്രസിന്‍െറ ആവശ്യം അംഗീകരിക്കില്ളെന്ന ലീഗ് നിലപാടോടെ ചര്‍ച്ചകള്‍ അലസിപ്പിരിയുകയായിരുന്നു. വേങ്ങരയിലും കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥികളെ കണ്ടത്തെിയിട്ടുണ്ടെന്നറിയുന്നു. അതോടൊപ്പം ചെറുപാര്‍ട്ടികളും സ്ഥാനാര്‍ഥി നിര്‍ണയം നടത്തി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങാന്‍ ഒരുങ്ങുകയാണ്. കണ്ണമംഗലം ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തി മത്സരിക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി നേതാക്കള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.