തിരൂര്‍ ജി.എം.യു.പി സ്കൂള്‍ കുട്ടികളുടെ കാത്തിരിപ്പിന് അറുതി: പഠിപ്പിക്കാന്‍ അധ്യാപകരത്തെുമെന്ന് മന്ത്രി

തിരൂര്‍: അധ്യാപകര്‍ക്ക് വേണ്ടിയുള്ള തിരൂര്‍ ജി.എം.യു.പി സ്കൂള്‍ വിദ്യാര്‍ഥികളുടെ കാത്തിരിപ്പിന് അറുതിയാകുന്നു. തെരഞ്ഞെടുപ്പ് ചട്ടം വിലങ്ങുതടിയായില്ളെങ്കില്‍ അടുത്തയാഴ്ചയോടെ അധ്യാപകരെ നിയമിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. സ്കൂളില്‍ പുതുതായി നിര്‍മിച്ച കെട്ടിടത്തിന്‍െറ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി ഉദ്ഘാടനത്തിനത്തെുമ്പോള്‍ വിദ്യാര്‍ഥികള്‍ ആവശ്യപ്പെടുന്നത് പഠിപ്പിക്കാന്‍ അധ്യാപകരെയാണെന്ന് ചൂണ്ടിക്കാട്ടി ‘മാധ്യമം’ ശനിയാഴ്ച വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. പത്രവാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതായി പറഞ്ഞുകൊണ്ടാണ് മന്ത്രി സ്കൂളിലെ അധ്യാപക ക്ഷാമം പരിഹരിക്കാനെടുക്കുന്ന നടപടികള്‍ വ്യക്തമാക്കിയത്. അധ്യാപക പാക്കേജിനുള്ള സ്റ്റേ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. 29ന് കോടതി സര്‍ക്കാര്‍ ആവശ്യം പരിഗണിക്കും. സര്‍ക്കാറിന് അനുകൂലമായ വിധിയുണ്ടായാല്‍ പിന്നെ സംസ്ഥാനത്ത് അധ്യാപക ക്ഷാമം ഉണ്ടാകില്ല. സ്കൂളില്‍ കെട്ടിട സൗകര്യങ്ങളായെങ്കിലും അധ്യാപക ക്ഷാമം നിലനില്‍ക്കുന്നത് ‘മാധ്യമം’ വാര്‍ത്തയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സ്വാഗതം ആശംസിച്ച നഗരസഭാധ്യക്ഷ കെ. സഫിയ ടീച്ചറും അധ്യക്ഷത വഹിച്ച സി. മമ്മുട്ടി എം.എല്‍.എയും ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പ്രസംഗിച്ചത്. ചടങ്ങില്‍ നിയോജക മണ്ഡലത്തിലെ സ്കൂളുകളില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന നിധിയില്‍നിന്ന് അനുവദിച്ച തുകയുപയോഗിച്ച് സജ്ജീകരിച്ച മള്‍ട്ടി ലാംഗ്വേജ് ലാബ് ഉദ്ഘാടനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ പി. രാമന്‍കുട്ടി, നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്മാരായ അനിത കല്ലരി, കെ.കെ. അബ്ദുസ്സലാം, പി.ഐ. റൈഹാനത്ത്, ഡോ. എം.പി. കുഞ്ഞീര്യം, മുഹമ്മദ്കുട്ടി എന്ന അബ്ദു, തിരൂര്‍ ഡി.ഇ.ഒ ശ്രീനീവാസന്‍, എ.ഇ.ഒ ബാലകൃഷ്ണന്‍, ബി.പി.ഒ ജോസഫ് അഗസ്റ്റിന്‍, വിവിധ രാഷ്ട്രീയപാര്‍ട്ടി നേതാക്കളായ സി. മുഹമ്മദലി, സി.വി. വേലായുധന്‍, രാജ് കെ. ചാക്കോ, കൊക്കോടി മൊയ്തീന്‍കുട്ടി ഹാജി, പി. കുഞ്ഞീതുട്ടി ഹാജി, അഡ്വ. പി. ഹംസക്കുട്ടി, എ.എസ്. അനില്‍കുമാര്‍, കെ. മുരളീധരന്‍, പിമ്പുറത്ത് ശ്രീനിവാസന്‍, ശശിധരന്‍ നായത്ത്, പി.ടി.എ പ്രസിഡന്‍റ് അഡ്വ. യു. സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനാധ്യാപകന്‍ അനില്‍കുമാര്‍ നന്ദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.