എടപ്പാള്‍: വിദ്യാര്‍ഥിയെ ഇടിച്ച കാറിനെ കുറിച്ചും പരിക്കേറ്റ കുട്ടിയെ കൊണ്ടുപോയ ഹോസ്പിറ്റലിനെ സംബന്ധിച്ചുമുണ്ടായ ദുരൂഹത കണ്ടനകത്തെ ജനങ്ങളെ ഒരു മണിക്കൂറിലേറെ മുള്‍മുനയിലാക്കി. തിങ്കളാഴ്ച വൈകീട്ട് മൂന്നിനാണ് കണ്ടനകത്തെ കടയില്‍നിന്ന് സാധനങ്ങള്‍ വാങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ പേരശ്ശന്നൂര്‍ സ്വദേശി പൊറ്റമ്മല്‍ കുന്നക്കാട്ടില്‍ അബൂതാഹിറിനെ (15) എടപ്പാള്‍ ഭാഗത്തേക്ക് പോകുന്ന കാര്‍ ഇടിച്ചത്. പരിക്കേറ്റ അബൂതാഹിറിനെ നാട്ടുകാര്‍ ഉടന്‍ എടപ്പാള്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകാന്‍ കാറിലെ യാത്രക്കാരോട് ആവശ്യപ്പെട്ടു. കാര്‍ എടപ്പാള്‍ ഭാഗത്തേക്ക് എടുത്തെങ്കിലും പൊടുന്നനെ തിരിച്ച് കുറ്റിപ്പുറം ഭാഗത്തേക്ക് ഓടിച്ചുപോയി. കാറില്‍ നാട്ടുകാരാരും കയറിയിരുന്നുമില്ല. ഇത് നാട്ടുകാരില്‍ സംശയമുണ്ടാക്കി. ഇതിനിടെ കാറിന്‍െറ നമ്പര്‍ എന്ന് പറഞ്ഞ് നാട്ടുകാരിലൊരാള്‍ എഴുതിയെടുത്ത നമ്പര്‍ നെറ്റില്‍ പരിശോധിച്ചപ്പോള്‍ ഒരു ബൈക്കിന്‍േറതാണെന്ന് കണ്ടത്തെിയതോടെ ജനങ്ങള്‍ ആശങ്കയിലായി. വിവരം ഉടന്‍ ഹൈവേ പൊലീസിനെ അറിയിച്ചു. ഇതിനിടെ നാട്ടുകാരില്‍ ചിലര്‍ ബൈക്കുകളില്‍ കുറ്റിപ്പുറത്തെ ആശുപത്രികളില്‍ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടത്തൊന്‍ കഴിയാതായതോടെ ആശങ്ക കൂടി. ഇതിനിടെ ഹൈവേ പൊലീസ് കുട്ടിയെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കണ്ടത്തെി. പരിക്കേറ്റ കുട്ടിയുടെ വീട് പേരശ്ശന്നൂരിലായതിനാലും കാറിലെ യാത്രക്കാര്‍ ചന്ദനക്കാവ് സ്വദേശികളായതിനാലും സൗകര്യമോര്‍ത്താണ് നിസ്സാര പരിക്കേറ്റ കുട്ടിയെ വളാഞ്ചേരിയിലെ ഹോസ്പിറ്റലില്‍ എത്തിച്ചത്. അബൂതാഹിര്‍ കണ്ടനകത്തെ സഹോദരിയുടെ വീട്ടിലേക്ക് വന്നതായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.