പെരിന്തല്‍മണ്ണ: ഉപജില്ലാ സ്കൂള്‍തല തയ്ക്വാണ്‍ഡോ ചാമ്പ്യന്‍ഷിപ്പില്‍ 75 പോയന്‍റ് നേടി താഴെക്കോട് പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ചാമ്പ്യന്മാരായി. താഴെക്കോട് പി.ടി.എം.എച്ച.്എസ്.എസില്‍ സമാപിച്ച മത്സരത്തില്‍ 40ല്‍പരം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജില്ലാ സ്പോര്‍ട്സ് സെക്രട്ടറി അജിത് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. മാനു, കെ. ആയിഷ, എ. കെ. ഡാനിഷ് നാസര്‍, പി.ടി. സ്വാലിഹ്, നിഖില്‍ എന്നിവര്‍ പങ്കെടുത്തു. നാഷനല്‍ റഫറിയും സ്റ്റേറ്റ് ഇന്‍സ്ട്രക്ടര്‍മാരുമായ മുസ്തഫ മാസ്റ്റര്‍ കരുവാരക്കുണ്ട്, മൊയ്തീന്‍ കുട്ടി മാസ്റ്റര്‍ താഴെക്കോട് എന്നിവര്‍ നേതൃത്വം നല്‍കി. സബ് ജൂനിയര്‍ ഗോള്‍ഡ് മെഡല്‍ ജേതാക്കള്‍: എം.ടി. ജസീം, ടി. അഖില്‍, പി.ടി. ഫാത്തിമ ഹനീന, എം.ടി. ജസീല്‍ ജൂനിയര്‍ വിഭാഗം ഗോള്‍ഡ് മെഡല്‍ നേടിയര്‍: പി. വൈഷ്ണു, പ്രഷോബ് പ്രകാശ്, എസ്. സുജിത്, ഷബീര്‍ ഷ, സല്‍മാനുല്‍ ഫാരിസ്, എന്‍. റിസ്വാന്‍, ജിയ ജയിംസ്, ഫര്‍സാന, ഫാത്തിമത്ത് കെ.ടി. സംജ, പി. ജസ്ന, ജീന, വൃന്ദ. സീനിയര്‍ വിഭാഗം ഗോള്‍ഡ് മെഡല്‍ നേടിയവര്‍: പ്രവീണ പ്രകാശന്‍, നിബ്രാസുദ്ദീന്‍, ജിഷ്ണു, മുഹമ്മദ് ജാബിര്‍, സൈദുല്‍ അഹദ്, സഹീം അഹമ്മദ്, അഹമ്മദ് ജസീല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.