പൊന്നാനിപ്പുഴയുടെ ഓളപ്പരപ്പില്‍ ബോട്ട് ഡ്രൈവറായി എം.എല്‍.എ

പുറത്തൂര്‍: കടലില്‍നിന്ന് അടിച്ചത്തെുന്ന തിരമാലകളില്‍ ആടിയുലഞ്ഞിട്ടും മനോധൈര്യം കൈവിടാതെ ബോട്ട് നിയന്ത്രിച്ചപ്പോള്‍ ഡോ. കെ.ടി. ജലീല്‍ എം.എല്‍.എക്ക് ആവേശം. അഴിമുഖം-പൊന്നാനി ബോട്ട് സര്‍വിസിന്‍െറ പരീക്ഷണ ഓട്ടത്തിലാണ് എം.എല്‍.എ ബോട്ട് ഡ്രൈവറായത്. മാധ്യമ പ്രവര്‍ത്തകരോടൊപ്പം 15 മിനിറ്റോളം ബോട്ടില്‍ ചുറ്റിക്കറങ്ങിയ എം.എല്‍.എക്ക് പൊന്നാനിപ്പുഴയുടെ ഓളപ്പരപ്പില്‍ ബോട്ട് ഓടിക്കല്‍ നവ്യാനുഭവമായി. രാവിലെ പതിനൊന്നരയോടെ പടിഞ്ഞാറെക്കരയില്‍നിന്നാണ് ബോട്ട് പരീക്ഷണ ഓട്ടം പുറപ്പെട്ടത്. അപ്പോള്‍ യാത്രക്കാരനായിരുന്ന കെ.ടി. ജലീലിന് പതിയെ ബോട്ട് നിയന്ത്രണം ഏറ്റെടുക്കാന്‍ ആശ. അതോടെ അംഗീകൃത ഡ്രൈവര്‍ ആന്‍റപ്പന്‍ എം.എല്‍.എക്ക് സീറ്റ് നല്‍കി. തുടര്‍ന്ന് അദ്ദേഹത്തിന്‍െറ നിയന്ത്രണത്തിലായി ബോട്ട് യാത്ര. നിള കോഓപറേറ്റീവ് സൊസൈറ്റി ഭാരവാഹികളും നാട്ടുകാരും അദ്ദേഹത്തിന്‍െറ ഡ്രൈവിങ് വൈഭവത്തിന് സാക്ഷികളായി. പൊന്നാനി കരയില്‍ അടുപ്പിച്ച ബോട്ട് തിരിച്ച് പടിഞ്ഞാറെക്കരയിലത്തെിച്ചത് എം.എല്‍.എയാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.