വണ്ടൂര്‍: പ്രവര്‍ത്തനം തുടങ്ങി വര്‍ഷം ഒന്നു കഴിഞ്ഞിട്ടും വാണിയമ്പലം കെ.എസ്.ഇ.ബി സെക്ഷനിലെ ജീവനക്കാരുടെ കുറവിന് പരിഹാരമായില്ല. വൈദ്യുതിമുടക്കം നിലവിലെ ജോലിക്കാര്‍ക്ക് തലവേദനയാവുകയാണ്. നിലവില്‍ വണ്ടൂര്‍, പോരൂര്‍,കാളികാവ് പഞ്ചായത്തുകളുടെ ഭൂരിഭാഗവും അമരമ്പലം, ചോക്കാട്, തുവ്വൂര്‍ പഞ്ചായത്തുകള്‍ ഭാഗികമായും സെക്ഷന്‍െറ കീഴിലാണ്. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കാനും വണ്ടൂര്‍ കെ.എസ്.ഇ.ബിയുടെ ജോലി കൂടുതല്‍ കുറക്കാനുമാണ് 2013ല്‍ വാണിയമ്പലം സെക്ഷന്‍ രൂപീകരിച്ചത്. എന്നാല്‍ ജീവനക്കാരുടെ എണ്ണത്തില്‍ എട്ട് പേരുടെ കുറവ് ഇന്നും നികത്താതെ കിടക്കുകയാണ്. കണക്ക് പ്രകാരം മൂന്ന് സബ് എന്‍ജിനീയര്‍ വേണ്ടിടത്ത് രണ്ട് പേരാണുള്ളത്. 33 കെ.വി ലൈന്‍കൂടി ഉള്ളതിനാല്‍ ഏഴ് ഓവര്‍സിയര്‍ വേണം സെക്ഷനില്‍. എന്നാല്‍ ഉള്ളത് അഞ്ച്. ഇതില്‍ ഒരാള്‍ക്ക് ചുമതല ക്യാഷ് കൗണ്ടറില്‍. ഫലത്തിലുള്ളത് നാല്. ലൈന്‍മാന്‍മാര്‍ 12 വേണ്ടിടത്ത് ഉള്ളത് എട്ട്. ഇങ്ങനെയാണ് ഇവിടുത്തെ അവസ്ഥ. ഇതുകാരണം പലപ്പോഴും പ്രവര്‍ത്തനം അവതാളത്തിലാകുന്നതോടൊപ്പം ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ അസ്വാരസ്യങ്ങള്‍ക്കും കാരണമാകുന്നുണ്ട്. ജീവനക്കാര്‍ കുറവായതിനാല്‍ സ്ഥലം മാറ്റം കിട്ടിയിട്ടും പോകാതെ കുടുങ്ങിയവരും ഇവിടെയുണ്ട്. അവധി ദിവസങ്ങള്‍ പോലും ഇവര്‍ക്ക് ലഭിക്കുന്നില്ല. മലയോര മേഖലയായതിനാല്‍ ലൈനുകള്‍ മിക്കവയും റബര്‍ മരങ്ങള്‍ക്കിടയിലൂടെയാണ്. ഇതിനാല്‍ ചെറുതായുണ്ടാകുന്ന കാറ്റും മഴയും പോലും മരങ്ങള്‍ പൊട്ടി വീണ് വൈദ്യുതി മുടക്കത്തിന് കാരണമാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.