ഓടിയടുത്ത മാനു അറിഞ്ഞില്ല, റോഡില്‍ പൊലിഞ്ഞത് പ്രിയതമയെന്ന്

പുളിക്കല്‍: നാട്ടുകാര്‍ക്കൊപ്പം അപകട സ്ഥലത്തേക്ക് ഓടിയടുത്തപ്പോള്‍ മാനു അറിഞ്ഞിരുന്നില്ല, റോഡില്‍ പൊലിഞ്ഞത് തന്‍െറ പ്രിയതമയെന്ന്. പീടികയില്‍നിന്ന് വാങ്ങിയ സാധനങ്ങളുമായി അപ്പുറത്ത് നില്‍ക്കുന്ന ഭര്‍ത്താവ് കണ്ണംവെട്ടിക്കാവിലെ ടി.പി. മുഹമ്മദ് എന്ന പേപ്പര്‍ മാനുവിന്‍െറ അടുത്തേക്ക് റോഡ് മുറിച്ചു കടക്കവെയാണ് ബിയ്യാത്തുട്ടി ലോറിക്കടിയില്‍പെടുന്നത്. ലോറിയുടെ പിന്‍ചക്രത്തിനടിയില്‍പ്പെട്ട ബിയ്യാത്തുക്കുട്ടിയെ ഏതാനും മീറ്റര്‍ ദൂരം വലിച്ചു നീങ്ങിയാണ് വാഹനം നിന്നത്. എതിരെ വന്ന കെ.എസ്.ആര്‍.ടി.സി ഡ്രൈവറാണ് അപകടവിവരം ലോറി ഡ്രൈവറെ അറിയിക്കുന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ക്കിടയില്‍ മാനുവും ഉണ്ടായിരുന്നു. അപകടത്തില്‍പ്പെട്ടത് തന്‍െറ ഭാര്യയാണെന്ന് അടുത്തത്തെിയപ്പോഴാണ് മാനു അറിയുന്നത്. ഉടനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലത്തെിച്ചെങ്കിലും തലക്കും നെഞ്ചിലും സാരമായി പരിക്കേറ്റ ബിയ്യാത്തുക്കുട്ടി തല്‍ക്ഷണം മരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.