കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് : ഭൂമി നല്‍കിയവര്‍ക്ക് ആദ്യഘട്ട തുക വിതരണം ഇന്ന്

മലപ്പുറം: കഞ്ഞിപ്പുര-മൂടാല്‍ ബൈപ്പാസ് നിര്‍മാണത്തിനായി ഭൂമി വിട്ടുനല്‍കിയവര്‍ക്കുള്ള ആദ്യഘട്ട തുക ശനിയാഴ്ച വിതരണം ചെയ്യും. രാവിലെ 11.30ന് കലക്ടറേറ്റ് സമ്മേളന ഹാളില്‍ നടക്കുന്ന പരിപാടിയില്‍ അബ്ദുസ്സമദ് സമദാനി എം.എല്‍.എ തുക കൈമാറും. കലക്ടര്‍ ടി. ഭാസ്കരന്‍, എ.ഡി.എം കെ. രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുക്കും. തിരൂര്‍ താലൂക്കിലെ ആതവനാട്, കാട്ടിപ്പരുത്തി വില്ളേജുകളിലെ 29 പേര്‍ക്കാണ് തുക നല്‍കുന്നത്. ദേശീയപാതയില്‍നിന്നുള്ള ദൂരത്തിനനുസരിച്ച് ഭൂമി ആറ് ബ്ളോക്കുകളായി തിരിച്ച് നാല് കാറ്റഗറികളിലായാണ് വില നിശ്ചയിച്ചത്. സ്റ്റേറ്റ് ലെവല്‍ എക്സ്പെന്‍ഡിച്ചര്‍ കമ്മിറ്റി (എസ്.എല്‍.ഇ.സി) അംഗീകരിച്ച തുകക്കുള്ള ചെക്കാണ് ആറാം ബ്ളോക്കിലെ 29 പേര്‍ക്കായി കൈമാറുക. ഒന്ന്, രണ്ട്, മൂന്ന്, നാല് ബ്ളോക്കുകളിലെ വിശദ വിലവിവര പട്ടിക തയാറാക്കുതിനുള്ള നടപടി പുരോഗമിക്കുന്നു. അഞ്ച്, ഏഴ് ബ്ളോക്കുകളിലെ നഷ്ടപരിഹാരം നല്‍കുന്നതിനാവശ്യമായ ഫണ്ട് പൊതുമരാമത്ത് (നിരത്ത്) വിഭാഗത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു. ലാന്‍ഡ് അക്വിസിഷന്‍ വിഭാഗത്തില്‍നിന്ന് അറിയിപ്പ് ലഭിച്ച ഭൂവുടമകള്‍ കൃത്യസമയത്ത് കലക്ടറേറ്റിലത്തെി ചെക് കൈപ്പറ്റണമെന്ന് കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.