കുറ്റിപ്പുറം: ഫേസ്ബുക്കില്‍ പരിചയപ്പെട്ടവരെ കാണാനും ബന്ധുക്കളുടെ പഠന കാര്യമന്വേഷിക്കാനും ബംഗളൂരുവിലേക്ക് ഒറ്റക്കിറങ്ങേണ്ട. പണവും മാനവും പോയേക്കാം. ഒറ്റക്കത്തെുന്നവരെ കെണിയില്‍ കുരുക്കി പണവും വിലപിടിപ്പുള്ള വസ്തുക്കളും തട്ടിയെടുക്കുന്ന മലയാളികളടക്കമുള്ള സംഘം സജീവമാണ്. ഫേസ്ബുക്കില്‍ സ്ത്രീകളുടെ പേരിലുണ്ടാക്കിയ വ്യാജ പ്രൊഫൈലില്‍ നിന്ന് ചാറ്റ് ചെയ്ത് ബംഗളൂരുവിലേക്ക് ക്ഷണിച്ച് ചതിയില്‍ കുടുക്കുന്ന സംഘത്തിന്‍െറ വലയില്‍ പെട്ട മലയാളികള്‍ ഏറെയാണ്. കഴിഞ്ഞ ദിവസം കുറ്റിപ്പുറം സ്വദേശിയായ യുവാവിനെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയി നഗ്ന ഫോട്ടോകളെടുത്ത് കൈയിലുള്ളതെല്ലാം തട്ടിയെടുത്തിരുന്നു. ബന്ധുവിന്‍െറ പഠന കാര്യം അന്വേഷിക്കാന്‍ ബംഗളൂരുവിലത്തെിയ ഇദ്ദേഹത്തെ മലയാളിയായ ഒരാള്‍ വാഹനത്തില്‍ കയറ്റി. പിന്നീട് വാഹനത്തില്‍ കൂടുതല്‍ ആളുകള്‍ കയറി വിജനമായ സ്ഥലത്തത്തെി പണവും മൊബൈലും അപഹരിച്ചു. തന്‍െറ എ.ടി.എം കാര്‍ഡുപയോഗിച്ച് പണമെടുത്ത ശേഷം 1500 രൂപ മാത്രം തിരികെ നല്‍കി നാട്ടിലേക്ക് അയക്കുകയായിരുന്നെന്ന് ഇയാള്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബംഗളൂരുവില്‍ കോളജ് വിദ്യാര്‍ഥികളെന്ന വ്യാജേന നിര്‍മിച്ച പ്രൊഫൈലില്‍ നിന്ന് ചാറ്റ് ചെയ്ത് അവിടേക്ക് ക്ഷണിച്ചാണ് ചതിയില്‍ പെടുത്തുന്നത്. വിദേശത്ത് ജോലി ചെയ്യുന്നവരാണ് വലയില്‍ കുടുങ്ങുന്നവരിലേറെയും. നാട്ടിലത്തെി ആരുമറിയാതെ ബംഗളൂരുവിലെ ‘കാമുകി’യെ കാണാന്‍ പോകുന്നവരാണ് കുടുങ്ങുന്നത്. കബളിപ്പിക്കപ്പെട്ടവര്‍ മാനഹാനി ഭയന്ന് പരാതിപ്പെടാതെ നാട്ടിലേക്ക് മടങ്ങുന്നത് ഇത്തരം സംഘങ്ങള്‍ വളരാന്‍ കാരണമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.