കക്കോവിന് സമീപം ബസ് മറിഞ്ഞ് 40 പേര്‍ക്ക് പരിക്ക്

കാരാട്: രാമനാട്ടുകര-വാഴയൂര്‍ റൂട്ടിലോടുന്ന മിനിബസ് മറിഞ്ഞ് 40ഓളം പേര്‍ക്ക് പരിക്കേറ്റു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കക്കോവിന് സമീപം എള്ളാത്തപ്പടിയിലാണ് അപകടം. രാമനാട്ടുകരയില്‍നിന്ന് വരുന്ന ബസ് എള്ളാത്തപുറായ് ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വയലിനോട് ചേര്‍ന്ന പുരയിടത്തിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍: സൈനബ (49), ഖാലിദ് (38), റഫീഖ് (26), വാഴയൂര്‍ വിപഞ്ചികയില്‍ ജയ (47), നാസര്‍ ബാബു (43), ഹര്‍ഷാദ് (13), ചിറക്കല്‍ ഫസീല (25), കരിച്ചോലപുറായ തങ്കം (42), അറുമുഖന്‍ (59), അനൂഷ (23), ഉമ്മയ്യ (52), ആലുങ്ങല്‍ സ്മിത (27), റസിയ (38), അജി (38), ജംഷിന (18), ഹൈദരലി (28), പുഷ്പ (34), ഗിരിജ (44), റാബിയ (38), ഖാലിദ് (35), മുഹമ്മദ്കുട്ടി (65), താഹിര്‍ (23), ആയിഷ ഹന്ന (12), മക്കാട്ട് കണ്ണംപുറത്ത് ഫസീല (22). അപകടകരമായ വളവുകളും കയറ്റവുമുള്ള ഈ ഭാഗത്ത് നിരവധി തവണ ബസുള്‍പ്പെടെ വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച അപകടം നടന്ന സ്ഥലത്തിന് 10 മീറ്റര്‍ മാത്രം അകലെ ഒരുവര്‍ഷം മുമ്പ് മറ്റൊരു മിനിബസ് മറിഞ്ഞിരുന്നു. അശാസ്ത്രീയ വളവുകളും അപകടകരമായ കയറ്റവും ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.