വളാഞ്ചേരി: വളാഞ്ചേരി-പട്ടാമ്പി റോഡില്‍ കൊട്ടാരം ആലിന്‍ചുവട്ടില്‍ ബോര്‍ഡ് സ്ഥാപിക്കേണ്ട അവസ്ഥയാണ്. റോഡ് പാടെ തകര്‍ന്ന ഇതുവഴി യാത്ര ദുഷ്കരമായി. വലിയകുന്ന് മുതല്‍ കൊടുമുടി വരെ റബറൈസ് ചെയ്തിട്ടുണ്ടെങ്കിലും വലിയകുന്ന് മുതല്‍ വളാഞ്ചേരി ടൗണ്‍ വരെ റബറൈസ് ചെയ്യാത്തതാണ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്. വളാഞ്ചേരി ഭാഗത്തുനിന്ന് പട്ടാമ്പി, പാലക്കാട് തുടങ്ങിയ വിവിധ ഭാഗങ്ങളിലേക്ക് നിരവധി വാഹനങ്ങള്‍ ഈ റോഡ് വഴി സര്‍വിസ് നടത്തുന്നുണ്ട്. വലിയ കുഴികള്‍ രൂപപ്പെട്ടും കല്ലുകള്‍ അടര്‍ന്നും പാടെ തകര്‍ന്നിരിക്കുകയാണ്. വാഹനങ്ങള്‍ കുഴികളില്‍പ്പെട്ട് അപകടമുണ്ടാവുന്നത് പതിവാണ്. പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ആറുമാസം മുമ്പ് ഈ ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍, മഴ പെയ്തതോടെ റോഡ് തകര്‍ന്നു. റോഡ് നവീകരണത്തിലെ അനാസ്ഥയാണ് തകര്‍ച്ചക്ക് കാരണമെന്ന് ആരോപണമുണ്ട്. ലക്ഷങ്ങള്‍ ചെലവഴിച്ചാണ് അറ്റകുറ്റപ്പണി നടത്തിയത്. റോഡിനിരുവശവും വെള്ളം ഒഴുകിപ്പോകാന്‍ സൗകര്യം ഏര്‍പ്പെടുത്താത്തതും തകര്‍ച്ചക്ക് കാരണമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.