രാമപുരത്ത് വീണ്ടും മോഷണ പരമ്പര

രാമപുരം: മാസങ്ങള്‍ക്ക് മുമ്പ് തുടര്‍ച്ചയായിരുന്ന മോഷണങ്ങള്‍ക്ക് അറുതിയായെന്ന് കരുതുന്നതിനിടെ രാമപുരത്തും പരിസര പ്രദേശങ്ങളിലും വീണ്ടും മോഷണ പരമ്പര തുടരുന്നു. കഴിഞ്ഞ മേയ് 28 മുതലാണ് രാമപുരം മുപ്പത്തിയെട്ട് ജങ്ഷന്‍ മുതല്‍ മക്കരപറമ്പ് ടൗണ്‍വരെയുള്ള ദേശീയ പാതയോരങ്ങളോട് ചേര്‍ന്നുള്ള വീടുകളിലും കടകളിലും വ്യാപക മോഷണം നടന്നിരുന്നത്. നാട്ടുകാരുടെ ഉറക്കം കെടുത്തി മോഷ്ടാക്കള്‍ മാസങ്ങളോളം പരിസരങ്ങളില്‍ വിലസുകയായിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം പുലര്‍ച്ചെ രാമപുരം നാറാണത്ത് മേലേ ചോലയിലെ കരുവള്ളി പാത്തിക്കല്‍ മൊയ്തുട്ടിയുടെ വീട്ടില്‍ മോഷ്ടാക്കള്‍ കടന്നത്. ആറ് പവനോളം തൂക്കംവരുന്ന ആഭരണങ്ങളും ഇരുപതിനായിരം രൂപയും കവര്‍ച്ച ചെയ്തിട്ടുണ്ട്. രാമപുരം സ്കൂള്‍ പടിയിലെ കല്ലറംകുന്നത്ത് ഹോമിയോ ആശുപത്രിക്ക് സമീപം താമസിക്കുന്ന തോണ്ടിലാംകുന്നത്ത് ഷൗക്കത്തലി മുസ്ലിയാരുടെ വീടിന്‍െറ വാതില്‍ പൂട്ട് തകര്‍ത്ത് മോഷണ ശ്രമം നടത്തിയിട്ടുണ്ട്. മങ്കട പൊലീസ് മേല്‍ നടപടി നിര്‍വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.