നെടിയിരുപ്പില്‍ വീണ്ടും ഡെങ്കിപ്പനി

കൊണ്ടോട്ടി: നെടിയിരുപ്പില്‍ വീണ്ടും ഡെങ്കിപ്പനി പടരുന്നു. രണ്ട് സ്ത്രീകളിലാണ് ഡെങ്കിപ്പനി കണ്ടത്തെിയത്. ഇതോടെ ഈ വര്‍ഷം ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 22 ആയി. രോഗം കണ്ടത്തെിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. കോട്ടാശ്ശേരി കോളനി, ചിറയില്‍ എന്നിവിടങ്ങളില്‍ ബുധനാഴ്ച നാല് റൗണ്ട് ഫോഗിങ് നടത്തി. കൊതുകിന്‍െറ ഉറവിട നശീകരണത്തിന് വാര്‍ഡുകള്‍ തോറും സ്ക്വാഡുകള്‍ രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കോട്ടാശ്ശേരി വൃദ്ധസദനത്തില്‍ ആരോഗ്യ ബോധവത്കരണ ക്ളാസ് നടത്തി. പതിനായിരത്തോളം നോട്ടീസ് അടിച്ച് വിതരണം നടത്തി വരുന്നുണ്ട്. രണ്ട് മാസം മുമ്പ് ഇരുപതോളം പേര്‍ക്ക് ഡെങ്കി പിടിപെട്ടിരുന്നു. നിരവധി തവണ ഫോഗിങ്ങും ശുചിത്വ ഹര്‍ത്താലും നടത്തിയിരുന്നു. എന്നാല്‍, പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പഞ്ചായത്തിന്‍െറ പേരായ്മക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വാര്‍ഡുതല ആരോഗ്യ ശുചിത്വ കമ്മിറ്റിയാണ് ഇപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം പഞ്ചായത്തംഗം വി. സുബ്രഹ്മണ്യന്‍ നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫിസര്‍ ഡോ. അബൂബക്കര്‍ നാലകത്ത്, എ.കെ. ബീന എന്നിവര്‍ നേതൃത്വം നല്‍കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ. സത്യന്‍, സി.കെ. അബ്ദുല്‍ ലത്തീഫ്, സി. രാജന്‍, വി. ശിവദാസന്‍ എന്നിവര്‍ ഫോഗിങ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.