നിലമ്പൂര്‍: നഗരസഭയുടെ സ്നേഹപ്പത്തായം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുറന്നു. മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഒരുക്കിയ ഇന്ദ്രജാല പ്രകടനത്തിലൂടെയായിരുന്നു സ്നേഹപ്പത്തായത്തിന്‍െറ വ്യത്യസ്തമായ ഉദ്ഘാടന ചടങ്ങ് നടന്നത്. കാലിയായ പത്തായത്തില്‍ നാട്ടുകാരുടെ സ്നേഹം നിറച്ച് അവ വിഭവങ്ങളാക്കുന്ന ജാലവിദ്യ ഒരുക്കിയാണ് മുതുകാട് മുഖ്യമന്ത്രിയെ വേദിയിലേക്കു ക്ഷണിച്ചത്. കാലിയായ പത്തായത്തില്‍നിന്ന് മുഖ്യമന്ത്രി ആദ്യം ഭക്ഷ്യവസ്തുക്കളും പിന്നീട് വസ്ത്രവും മൂന്നാമതായി മരുന്നും എടുത്തു. ഇവ ജാനകി കല്ലൂര്‍ക്കാരന്‍, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. സീമാമു എന്നിവര്‍ക്ക് വിതരണം ചെയ്താണ് ഉദ്ഘാടനം ചെയ്തത്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ നടക്കുന്ന മുഖ്യമന്ത്രിമാരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകേണ്ടതിനാല്‍ അഞ്ചുമിനിറ്റിനുള്ളില്‍ ഉദ്ഘാടന ചടങ്ങ് ചുരുക്കി ക്ഷമാപണത്തോടെ മുഖ്യമന്ത്രി മടങ്ങി. വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് അധ്യക്ഷത വഹിച്ചു. സ്നേഹപ്പത്തായത്തിലേക്കുള്ള വിഭവങ്ങള്‍ ആര്യാടന്‍ മുഹമ്മദ് സ്വീകരിച്ചു. ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് എം.ഡി പി.പി. മുഹമ്മദലി ഹാജി, എം. അലിയാര്‍, മേരിമാതാ എജുക്കേഷന്‍ കണ്‍സല്‍ട്ടന്‍സി ഉടമ സിബി വയലില്‍, കെ.ആര്‍. ഭാസ്കരപിള്ള, അസീസ്, ചുങ്കത്തറ, യു. ഹൈദ്രു, രാജീവ് യൂത്ത് സേന എന്നിവര്‍ സ്നേഹനപ്പത്തായത്തിലേക്കുള്ള സഹായങ്ങള്‍ കൈമാറി. എം.പിമാരായ എം.ഐ. ഷാനവാസ്, പി.വി. അബ്ദുല്‍വഹാബ്, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ഷേര്‍ളി വര്‍ഗീസ്, നഗരസഭാ വൈസ് ചെയര്‍പേഴ്സന്‍ മുംതാസ് ബാബു, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.എച്ച്. ഇഖ്ബാല്‍, നഗരസഭാ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ പാലോളി മെഹബൂബ്, മുജീബ് ദേവശേരി, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. നഗരസഭ ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് സ്വാഗതം പറഞ്ഞു. നഗരസഭ സെക്രട്ടറി പ്രമോദ് നന്ദിയും പറഞ്ഞു. രോഗവും ദാരിദ്ര്യവും കൊണ്ട് ജീവിതം തള്ളിനീക്കാന്‍ പ്രയാസപ്പെടുവരെ കണ്ടത്തെി പൊതുജനപങ്കാളിത്തത്തോടെ അവര്‍ക്കു സഹായമത്തെിക്കു പദ്ധതിയാണ് സ്നേഹപ്പത്തായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.