മലപ്പുറം: തിരൂരങ്ങാടി ജോയിന്‍റ് ആര്‍.ടി ഓഫിസില്‍ വിജിലന്‍സ് പരിശോധന നടത്തി. വ്യാഴാഴ്ച്ച രാവിലെ 10 മുതല്‍ 1.30 വരെയാണ് വിജിലന്‍സ് ഡി.വൈ.എസ്.പി മുഹമ്മദ് സലീമിന്‍െറ നേതൃത്വത്തില്‍ പരിശോധന നടത്തിയത്. വിവിധ പരാതികളുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. കഴിഞ്ഞ ജനുവരിയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ ആര്‍.സിയിലെ തെറ്റ് തിരുത്തുന്നതിനായി അപേക്ഷ നല്‍കിയിരുന്നു. ഈ പരാതിയില്‍ ബന്ധപ്പെട്ടവര്‍ മനപ്പൂര്‍വം വീഴ്ച വരുത്തിയെന്ന് പരിശോധനയില്‍ കണ്ടത്തെി. കമ്പ്യൂട്ടറില്‍ തെറ്റ് തിരുത്തിയിട്ടുണ്ടെങ്കിലും അപേക്ഷകന് നല്‍കിയില്ല. വി. ജലാലുദ്ദീന്‍ എന്ന ഹെഡ് ക്ളാര്‍ക്കിന്‍െറ ഭാഗത്ത് നിന്നാണ് വീഴ്ച സംഭവിച്ചതെന്നും കണ്ടത്തെി. അന്യ സംസ്ഥാനത്ത് നിന്ന് വാങ്ങുന്ന വാഹനങ്ങളുടെ രജിസ്ട്രേഷനിലും തിരിമറി നടക്കുന്നതായി പരിശോധനയില്‍ കണ്ടത്തെി. രജിസ്ട്രേഷന്‍ ആറ് മാസം വരെ നീട്ടിക്കൊണ്ടുപോകുകയാണ്. അതേസമയം, ഏജന്‍റുമാര്‍ മുഖേന നല്‍കുന്ന അപേക്ഷയില്‍ രണ്ട് ദിവസങ്ങള്‍ക്കകം തീര്‍പ്പാക്കുന്നതായും കണ്ടത്തെി. ഷാജി എന്ന ക്ളര്‍ക്കിന്‍െറ പക്കല്‍ 10,000 രൂപ കുറവുള്ളതായി കണ്ടത്തെി. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് വിജിലന്‍സ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.