തിരൂരങ്ങാടി: യു.ഡി.എഫ് ധാരണയില്‍ ലീഗും കോണ്‍ഗ്രസും സി.പി.ഐയും കൈകോര്‍ത്ത മൂന്നിയൂര്‍ പഞ്ചായത്തില്‍ മത്സരം മുറുകുന്നു. സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ ഐ.എന്‍.എല്‍, എന്‍.സി.പി കക്ഷികളും പി.ഡി.പിയും ഒന്നിച്ചാണ് പോരാട്ടത്തിനിറങ്ങിയത്. വെള്ളായിപ്പാടം, ചേളാരി വെസ്റ്റ്, പാപ്പന്നൂര്‍ വാര്‍ഡുകളില്‍ സി.പി.എം സ്വന്തം ചിഹ്നത്തില്‍ തന്നെയാണ് പോരാടുന്നത്. സിറ്റിങ് സീറ്റ് നിലനിര്‍ത്തുകയാണ് ലക്ഷ്യം. എന്നാല്‍, രണ്ടാം വാര്‍ഡായ ചേളാരി വെസ്റ്റില്‍ സി.പി.ഐ നേതാവ് കെ.പി. ബാലകൃഷ്ണന്‍ സ്വതന്ത്രനായി സി.പി.എമ്മിനെതിരെ യു.ഡി.എഫ് സഹായത്തോടെ രംഗത്തുവന്നതോടെ മത്സരം തീപാറുമെന്ന് ഉറപ്പായി. സി.പി.എം വിട്ട് സി.പി.ഐയില്‍ ചേക്കേറിയ കെ.പി. ബാലകൃഷ്ണനെതിരെ നിലവിലെ വാര്‍ഡംഗമായ ടി.പി. നന്ദനനാണ് സി.പി.എം സ്ഥാനാര്‍ഥി. ശിഹാബ് തങ്ങളുടെ ഫോട്ടോ ഉള്‍പ്പെടെ വെച്ചാണ് ബാലകൃഷ്ണന്‍െറ പ്രചാരണം. പി.ഡി.പിയിലെ ഷാജഹാന്‍ ഏഴാം വാര്‍ഡില്‍ പൊതു സ്വതന്ത്രനായും രംഗത്തുണ്ട്. ഒമ്പതാം വാര്‍ഡായ എ.സി ബസാറില്‍ ലീഗിലെ എന്‍.എം. അന്‍വര്‍ സാദത്തിനെതിരെ കുടുംബത്തിലെ മൂന്നുപേര്‍ രംഗത്തിറങ്ങിയതോടെ മത്സരം കടുത്തതായി. 12ാം വാര്‍ഡ് ചിനക്കലില്‍ ഉസ്മാന്‍ ചോനാരിക്കെതിരെ മാളിയേക്കല്‍ റസാഖ് മാസ്റ്റര്‍ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. 13ാം വാര്‍ഡ് ചുഴലില്‍ കോണ്‍ഗ്രസിലെ എം. സിദ്ദീഖിനെതിരെ ലീഗിലെ ഹൈദ്രോസ് കെ. ചുഴലി രംഗത്തിറങ്ങിയതും തലവേദനയാണ്. 17ാം വാര്‍ഡ് എം.എച്ച് നഗറില്‍ യു.ഡി.എഫിലെ മുനീറക്കെതിരെ മുന്‍ ലീഗ് നേതാവിന്‍െറ ഭാര്യ മൈമൂന ഇടത് ടിക്കറ്റില്‍ മത്സരിക്കാനിറങ്ങിയതും രംഗം ചൂടുപിടിപ്പിച്ചിട്ടുണ്ട്. 20ാം വാര്‍ഡ് പാലക്കലില്‍ എറക്കുത്ത് അബ്ദുറഹ്മാനെതിരെ നിലവിലെ ബ്ളോക്ക് അംഗം കടവത്ത് മൊയ്തീന്‍കുട്ടി രംഗത്തിറങ്ങിയത് കടുത്ത വെല്ലുവിളിയുയര്‍ത്തുന്നു. അബ്ദുറഹ്മാനെ ലീഗ് സ്ഥാനാര്‍ഥിയാക്കിയതില്‍ എസ്.കെ.എസ്.എസ്.എഫ് അനിഷ്ടത്തോടെ നിന്നതും ലീഗിന് തലവേദനയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.