എടപ്പാള്‍: മഴ ശക്തമായി പെയ്താല്‍ എടപ്പാള്‍ ജങ്ഷന്‍ വെള്ളത്തില്‍. ബുധനാഴ്ച ഉച്ചക്ക് ശേഷം മഴ പെയ്തതോടെ ജങ്ഷനില്‍ രൂപപ്പെട്ട വെള്ളക്കെട്ട് വാഹനയാത്രികരെയും കാല്‍നട യാത്രികരെയും ഏറെ ബുദ്ധിമുട്ടിച്ചു. ഹൈവേ പ്രോജക്ട് പ്രകാരം ജങ്ഷനില്‍ നടപ്പാക്കിയ അശാസ്ത്രീയ റോഡ് നിര്‍മാണമാണ് പ്രശ്നത്തിന് കാരണം. ജങ്ഷന്‍െറ കിഴക്ക് ഭാഗത്ത് പാലക്കാട് റോഡ് ആരംഭിക്കുന്നിടത്തും റോഡ് താഴ്ന്ന അവസ്ഥയിലാണ്. ഇവിടെ വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് തകര്‍ന്ന് രൂപപ്പെട്ട ഗര്‍ത്തങ്ങള്‍ കോണ്‍ക്രീറ്റ് ചെയ്തിട്ടുണ്ടെങ്കിലും ഇത് തകര്‍ന്നതോടെ കുഴികളില്‍ വെള്ളം നിറഞ്ഞിരിക്കുകയാണ്. ടൗണിലെ സ്ഥലമുടമകളെ വഴിവിട്ട് സഹായിച്ചതിന്‍െറ ഫലമായി കാനകള്‍ വീതികുറഞ്ഞ് നിര്‍മിച്ചതിനാല്‍ മഴവെള്ളം ഒഴുകിവരുന്നത് പ്രധാനമായും റോഡിലൂടെയാണ്. റോഡിന്‍െറ താഴ്ന്നഭാഗം ടാര്‍ ചെയ്ത് ഉയര്‍ത്തണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഈ ആവശ്യത്തിന് മുന്നില്‍ അധികൃതര്‍ കണ്ണടക്കുമ്പോള്‍ ഇതിനെതിരെ രംഗത്തിറങ്ങാന്‍ ജനപ്രതിനിധികളോ സംഘടനകളോ ഇല്ളെന്നത് നിര്‍ഭാഗ്യകരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.