പകര്‍ച്ചവ്യാധി പ്രതിരോധം: പരിശോധനയില്‍ വൃത്തിഹീന സാഹചര്യങ്ങള്‍ കണ്ടത്തെി

മലപ്പുറം: പകര്‍ച്ചവ്യാധികള്‍ക്കുള്ള സാഹചര്യം ഇല്ലാതാക്കുന്നതിനായി ജില്ലയിലെ നിര്‍മാണ സ്ഥലങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍, തോട്ടങ്ങള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരോഗ്യവകുപ്പ് പരിശോധിച്ചു. കൊതുകിന്‍െറ ഉറവിടം, മാലിന്യം തള്ളല്‍, ജലസ്രോതസ്സുകള്‍ മലിനമാക്കല്‍, ശുചിത്വമില്ലായ്മ, ഓടകളിലെ തടസ്സങ്ങള്‍ എന്നിവ പകര്‍ച്ചവ്യാധികള്‍ക്കുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനാലാണ് സേഫ് കേരള പരിപാടിയുടെ ഭാഗമായി പരിശോധന നടന്നത്. നഗരപ്രദേശങ്ങളില്‍ ഡെപ്യൂട്ടി ഡി.എം.ഒയുടെ നേതൃത്വത്തിലും ഗ്രാമപ്രദേശങ്ങളില്‍ മെഡിക്കല്‍ ഓഫിസര്‍മാരുടെ നേതൃത്വത്തിലുമുള്ള സംഘങ്ങളാണ് പരിശോധിച്ചത്. 111 സംഘങ്ങളാണ് പരിശോധന നടത്തിയത്. 6337 വീടുകള്‍, 173 നിര്‍മാണ സ്ഥലങ്ങള്‍, 349 തോട്ടങ്ങള്‍, 43 ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍, 117 സ്ഥാപനങ്ങള്‍ എന്നിവ പരിശോധിച്ചു. വീഴ്ച കണ്ടത്തെിയ 29 വീടുകള്‍, 37 സ്ഥാപനങ്ങള്‍, അഞ്ച് തോട്ടങ്ങള്‍, നാല് നിര്‍മാണ സ്ഥലങ്ങള്‍, 11 ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകള്‍ എന്നിവക്ക് നോട്ടീസ് നല്‍കി. മലപ്പുറത്ത് ജൂനിയര്‍ അഡ്മിനിസ്ട്രേറ്റിവ് മെഡിക്കല്‍ ഓഫിസര്‍ ഡോ. അഹമ്മദ് അഫ്സല്‍, ജെ.എച്ച്.ഐമാരായ എം. പ്രഭാകരന്‍, വി.ബി. പ്രമോദ് എന്നിവരും തിരൂരില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. മുഹമ്മദ് ഇസ്മയില്‍, പൊന്നാനിയില്‍ ഡി.എം.ഒ ഡോ. പ്രകാശ്, ഡെപ്യൂട്ടി മാസ് മീഡിയ ഓഫിസര്‍ കെ.പി. സാദിഖ് അലി, പി. രാജു, പെരിന്തല്‍മണ്ണയില്‍ ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആര്‍. രേണുക, മഞ്ചേരിയില്‍ ഡി.ടി.ഒ ഡോ. ഹരിദാസ്, ടെക്നിക്കല്‍ അസി. ഭാസ്കരന്‍ തൊടുമണ്ണില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.