തിരൂരങ്ങാടി: മൂന്നിയൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അധ്യാപകരെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചതിലും കലോത്സവം അലങ്കോലപ്പെടുത്തിയതിലും പ്രതിഷേധിച്ച് കെ.എസ്.ടി.എയും സമരസമിതിയും നടത്തിയ പ്രകടനത്തിന് പിന്നാലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സംഘമായത്തെി പോര്‍ വിളിച്ചത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പാറക്കടവില്‍നിന്ന് ആരംഭിച്ച പ്രകടനം ആലിന്‍ചുവട് എത്തിയപ്പോഴാണ് യൂത്ത് ലീഗ് സംഘം പിന്നാലെ പ്രകടനമായി വന്നത്. ഇരുകൂട്ടരും സംഘര്‍ഷാവസ്ഥയിലേക്ക് നയിക്കുമെന്ന് കണ്ട് പൊലീസ് ഇടപെട്ടാണ് വേര്‍പിരിച്ചത്. ഇരു പ്രകടനക്കാരും മുഖാമുഖം നിന്ന് പോര്‍വിളിയും നടത്തി. കെ.എസ്.ടി.എ പ്രതിഷേധ സംഗമം അഡ്വ. സി.പി. മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന വൈസ് പ്രസിഡന്‍റ് ബി. സുരേഷ്, ടി.കെ.എ. ശാഫി, പ്രേമന്‍ പരുത്തിക്കാട്, കെ. ദാസന്‍, ബേബി മാത്യു, യു. മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.