മഞ്ചേരി: പയ്യനാട് അത്താണിക്കലിന് സമീപം സ്വകാര്യബസും ചരക്കുലോറിയും കൂട്ടിയിടിച്ച് 32 പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. മഴ ചാറിയതിനാല്‍ റോഡില്‍ നിയന്ത്രണം വിട്ട് വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ യാത്രക്കാരെ സമീപവാസികളും മറ്റും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമത്തെിച്ചു. അപകടത്തില്‍ ബസിന്‍െറ മുന്‍ഭാഗം തകര്‍ന്നു. കാരായി ഹംസ (37), പാണ്ടിക്കാട് ചാമിക്കുട്ടി (53), നെല്ലിക്കുത്ത് ജുമൈല (38), പാണ്ടിക്കാട് ഖദീജ (45), പാണ്ടിക്കാട് ബാലന്‍ (47), കരുവാരകുണ്ട് ആസിഫ് (38), നെല്ലിക്കുത്ത് സുരേഷ്ബാബു (34), എടയാറ്റൂര്‍ ബാബുരാജ് (34), കരുവാരകുണ്ട് രാധാകൃഷ്ണന്‍ (41), പാണ്ടിക്കാട് അജ്മല്‍ (23), നെല്ലിക്കുത്ത് മുസ്തഫ (31), കരുവാരകുണ്ട് അബ്ദുല്‍ കരീം (56), മൂരിപ്പാടം മാണിതോമസ് (48), മകള്‍ ടിയ (23), മൂരിപ്പാടം ജാന്‍സി (46), പാണ്ടിക്കാട് ജസീറ (25), നെല്ലിക്കുത്ത് അബ്ദുറഹ്മാന്‍ (65), കാരായി സാജിദ (35), കരുവാരകുണ്ട് തങ്കന്‍ (51), പൂളമണ്ണ രാജീവ് (35) എന്നിവരെയാണ് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാണ്ടിക്കാട് ജ്യോതി (32), ചെമ്പ്രശ്ശേരി സുജിമോള്‍ (27), കരുവാരകുണ്ട് പുന്നക്കാട് അമീറുന്നിസ (29), കരുവാരകുണ്ട് ചിറക്കല്‍ ജസീല (32), മുഹമ്മദ് ഫിദാന്‍ (ഒന്ന്), പുന്നക്കാട് ഷബീബ് (20), കരുവാരകുണ്ട് റസീല (38), അരിമണല്‍ ജോജി കെ. തോമസ് (32), ആന്ധ്ര സ്വദേശി നാഗേശ്വരറാവു (40), പാണ്ടിക്കാട് വെള്ളുവങ്ങാട് സഫുവാന്‍ (22), നെല്ലിക്കുത്ത് പി.എന്‍. അലി അഹമ്മദ് (68) എന്നിവരെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും ബസ് ജീവനക്കാരന്‍ തുവ്വൂര്‍ സ്വദേശി സാജിദിനെ (26) കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. മഞ്ചേരിയില്‍നിന്ന് കരുവാരകുണ്ട് വഴി കാളികാവിലേക്ക് പോവുന്ന ആര്‍.ടി.സി ബസും കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ചരക്കുലോറിയുമാണ് കൂട്ടിയിടിച്ചത്. പയ്യനാട് അങ്ങാടിയില്‍ റോഡ് ഇടുങ്ങിയ ഭാഗത്ത് ഗതാഗതക്കുരുക്ക് കഴിഞ്ഞാണ് ബസ് പോയത്. പെരിന്തല്‍മണ്ണ അങ്ങാടിപ്പുറത്ത് മേല്‍പാലം നിര്‍മാണം നടക്കുന്നതിനാല്‍ ഈ ഭാഗത്ത്കൂടിയാണ് ചരക്ക് ലോറികള്‍ കടത്തിവിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.