ദേശാടനക്കിളികളുടെ സുഖവാസത്തിന് മാലിന്യം എടുത്തുമാറ്റി ക്ളബ് പ്രവര്‍ത്തകര്‍

വള്ളിക്കുന്ന്: ദേശാടനപക്ഷികള്‍ എത്തിത്തുടങ്ങിയതോടെ കടലുണ്ടി പക്ഷി സങ്കേതത്തിലെ മാലിന്യം നീക്കം ചെയ്തു. വള്ളിക്കുന്ന് ചോപ്പന്‍കാവിലെ യുവതരംഗ് ക്ളബ് പ്രവര്‍ത്തകരാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പക്ഷിസങ്കേതത്തിലെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ അടിഞ്ഞുകൂടിയ മാലിന്യമാണ് നീക്കം ചെയ്തത്. പ്ളാസ്റ്റിക് കുപ്പികള്‍ക്കുപുറമെ ചില്ലുകഷ്ണങ്ങള്‍, കുപ്പികള്‍, ചെരിപ്പുകള്‍ തുടങ്ങി നിരവധി മാലിന്യമാണ് ചാക്കുകളില്‍ നിറച്ചത്. കടലുണ്ടി പുഴയിലൂടെ ഒഴുകിയത്തെുന്ന മാലിന്യം പക്ഷിസങ്കേതത്തിലും സമീപത്തെ കണ്ടല്‍കാടുകള്‍ക്കിടയിലുമാണ് അടിഞ്ഞുകൂടുന്നത്. ദേശാടനപക്ഷികളുടെ ഇഷ്ടമേഖലയാണ് കണ്ടല്‍കാടുകള്‍. അടിഞ്ഞുകൂടുന്ന മാലിന്യം പക്ഷികള്‍ക്ക് ഭീഷണിയാവുമെന്ന് കണ്ടാണ് നീക്കം ചെയ്തത്. വാച്ചര്‍ ചന്ദ്രശേഖരന്‍െറ മേല്‍നോട്ടത്തില്‍ ക്ളബ് ഭാരവാഹികളായ കെ. അക്ഷയ്ദാസ്, ടി. അഷിദ്, ഇ.കെ. ദിജിരാജ്, ഇ.കെ. വിഷ്ണു, പി. വിനായക്, കെ. അശ്വജിത്ത്, രക്ഷാകര്‍തൃ സമിതി അംഗങ്ങളായ സി. പ്രേമന്‍, കെ. ഗണേശന്‍, വി.കെ. രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശുചീകരണ പ്രവൃത്തി നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.