തേഞ്ഞിപ്പലം കുടുംബശ്രീയില്‍ വീണ്ടും തട്ടിപ്പ്

തേഞ്ഞിപ്പലം: ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീയില്‍ വീണ്ടും ലക്ഷങ്ങളുടെ തട്ടിപ്പ്. പഞ്ചായത്തിലെ 13 കുടുംബശ്രീ യൂനിറ്റുകളിലെ 150ഓളം സ്ത്രീകളുടെ പേരില്‍ പിന്നാക്ക വികസന കോര്‍പറേഷനില്‍നിന്ന് എടുത്ത 25 ലക്ഷം രൂപയില്‍ തട്ടിപ്പ് നടത്തിയതായിട്ടാണ് വിവരം. വായ്പയും പലിശയും തിരിച്ചടക്കാന്‍ കോര്‍പറേഷനില്‍ നിന്ന് കത്ത് ലഭിച്ചപ്പോഴാണ് പലരും വായ്പയുടെ കാര്യം അറിയുന്നത്. പിന്നാക്ക വികസന കോര്‍പറേഷനിലത്തെി അന്വേഷിച്ചപ്പോഴാണ് സ്വയംതൊഴില്‍ കണ്ടത്തൊന്‍ തങ്ങളുടെ പേരില്‍ വായ്പ എടുത്തതായി അറിയുന്നത്. തങ്ങളറിയാതെയാണ് ലോണ്‍ എടുത്തതെന്ന് പലരും നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തില്‍ കോര്‍പറേഷന്‍ ജില്ലാ ഓഫിസര്‍ തിങ്കളാഴ്ച തേഞ്ഞിപ്പലത്ത് അന്വേഷണത്തിനത്തെുന്നുണ്ട്. കുടുംബശ്രീ സി.ഡി.എസ് പ്രസിഡന്‍റ് വി.ഇ.ഒ, അക്കൗണ്ടന്‍റ് എന്നിവരുടെ ഉത്തരവാദിത്തത്തില്‍ ഗ്രാമ പഞ്ചായത്തിലെ ഒമ്പത്, 10 വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്കാണ് വായ്പ നല്‍കിയതെന്നാണ് വിവരം. വായ്പയും പലിശയും തിരിച്ചടക്കാത്തതിനെ തുടര്‍ന്നാണ് കോര്‍പറേഷന്‍ നടപടി ആരംഭിച്ചത്. 25,000 രൂപയാണ് പലരുടെയും പേരില്‍ വായ്പ എടുത്തിട്ടുള്ളത്. വ്യാജ ബില്ലുകള്‍ നല്‍കി സാമ്പത്തിക ക്രമക്കേടുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് അന്നത്തെ സി.ഡി.എസ് പ്രസിഡന്‍റിനെ മാറ്റുകയും ചെയ്തിരുന്നു. കുടുംബശ്രീയുടെ പേരില്‍ പുതിയ തട്ടിപ്പുകള്‍ പുറത്തായ സ്ഥിതിക്ക് പ്രതിപക്ഷത്തിനും മറ്റും തെരഞ്ഞെടുപ്പിന് ആഞ്ഞടിക്കാനുള്ള പുതിയ വിഷയമായി ഇത് മാറും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.