കുരുന്നുകള്‍ ഇന്ന് അറിവിന്‍െറ ആദ്യാക്ഷരം കുറിക്കും

പെരിന്തല്‍മണ്ണ: കുഞ്ഞുങ്ങള്‍ക്ക് വിജ്ഞാന വെളിച്ചം പകര്‍ന്ന് നല്‍കുന്നതിന്‍െറ തുടക്കമെന്ന നിലയില്‍ നാവിന്‍തുമ്പില്‍ ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങിന് വിപുലമായ ഒരുക്കം. നവരാത്രിയോടനുബന്ധിച്ചുള്ള വിജയദശമി നാളിലാണ് വിദ്യാരംഭത്തിന് തുടക്കം. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് മുഖ്യചടങ്ങുകള്‍. ക്ഷേത്ര കര്‍മികള്‍ക്ക് പുറമേ സാമൂഹിക-വൈജ്ഞാനിക രംഗത്തെ പ്രഗല്ഭരേയും പങ്കെടുപ്പിച്ചാണ് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങുകള്‍ സംഘടിപ്പിക്കുന്നത്. പുലര്‍ച്ചെ ആറ് മുതല്‍ വിദ്യാരംഭ കര്‍മങ്ങള്‍ ആരംഭിക്കും. പൂന്താനം ഇല്ലത്ത് രാവിലെ എട്ടിന് വിദ്യാരംഭ ചടങ്ങുകള്‍ ആരംഭിക്കും. വിദ്യാരംഭത്തിന് പുറമേ ആയുധങ്ങള്‍, വാഹനം എന്നിവയുടെ പൂജയും വെള്ളിയാഴ്ച നടത്തും. വ്യാഴാഴ്ച വിവിധ ചടങ്ങുകളോടെയാണ് നവരാത്രി ആഘോഷിച്ചത്. ആനമങ്ങാട് കുന്നിന്മേല്‍ ഭഗവതി ക്ഷേത്രത്തില്‍ 1008 നാളികേരം കൊണ്ടുള്ള അഷ്ടദ്രവ്യ മഹാഗണപതി ഹോമവും വ്യാഴാഴ്ച രാവിലെ നടന്നു. തുടര്‍ന്നുള്ള ആനയൂട്ടില്‍ നൂറുകണക്കിന് ഭക്തര്‍ പങ്കാളികളായി. പെരിന്തല്‍മണ്ണ അളയക്കാട് വിഷ്ണു-നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പൂജവെപ്പ് നടന്നു. വെള്ളിയാഴ്ച വിദ്യാരംഭം കുറിക്കും. വൈകീട്ട് സുധ നെടുങ്ങാടിയുടെ സംഗീതകച്ചേരി അരങ്ങേറും. പാലത്തോള്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ തിരുവോണം ഊട്ട് മഹോത്സവം സംഘടിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.