മലപ്പുറം: സിവില്‍ സ്റ്റേഷന്‍ ബി-1 ബ്ളോക്കിലെ ജീവനക്കാര്‍ നിരന്തരമായി ആവശ്യപ്പെട്ടിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ അധികാരികള്‍ മൗനം പാലിക്കുകയാണെന്ന് കേരള എന്‍.ജി.ഒ യൂനിയന്‍ കുറ്റപ്പെടുത്തി. ഈ വിഷയത്തില്‍ ജീവനക്കാര്‍ പലതവണ കലക്ടറുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തുകയും വിഷയം കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തിട്ടും നടപടിയുണ്ടായിട്ടില്ല. ഇതേകാര്യം നിരവധി തവണ പി.ഡബ്ള്യു.ഡി ബില്‍ഡിങ്സ് സെക്ഷനിലെ അസി. എന്‍ജിനീയറെ രേഖാമൂലം അറിയിച്ചെങ്കിലും ബന്ധപ്പെട്ട മേലധികാരികള്‍ ഇക്കാര്യത്തില്‍ അലംഭാവം കാണിക്കുകയാണ്. ബി-1 ബ്ളോക്കിലെ 200ല്‍പരം ജീവനക്കാര്‍ക്ക് പരിതാപകരമായ അവസ്ഥ വലിയ ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ബ്ളോക്കില്‍െ കക്കൂസുകളില്‍ പലതും ഇടിഞ്ഞുപൊളിഞ്ഞ് നാമാവശേഷമാവുകയും പൈപ്പുകള്‍ പൊട്ടി ദുര്‍ഗന്ധം വമിക്കുകയും ചെയ്യുന്നു. കോടതി, പി.എസ്.സി ഓഫിസ് തുടങ്ങിയവയും ഈ കെട്ടിടത്തിലാണ്. പുറത്ത് കംഫര്‍ട്ട് സ്റ്റേഷന്‍ പണികഴിപ്പിച്ചെങ്കിലും ഏറ്റെടുക്കാനാളില്ല എന്നുപറഞ്ഞ് അധികാരികള്‍ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയാണ്. ബ്ളോക്കിന്‍െറ രണ്ടാം നിലയില്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വെക്ടര്‍ കണ്‍ട്രോള്‍ യൂനിറ്റിന് ഇന്‍സെക്റ്റിസൈഡ് ആക്ട് പ്രകാരം സ്റ്റോര്‍റൂം അനുവദിക്കാത്തതിനാല്‍ കീടനാശിനികളുടെ ഗന്ധവും ജീവനക്കാര്‍ക്ക് തലവേദനയും ദേഹാസ്വാസ്ത്യവും ഉണ്ടാക്കുന്നുണ്ട്. ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങള്‍ പരിഗണിക്കാന്‍ അധികാരികള്‍ തയാറായില്ളെങ്കില്‍ പ്രക്ഷോഭത്തിലേക്ക് നീങ്ങുമെന്ന് എന്‍.ജി.ഒ യൂനിയന്‍ ഏരിയാ കമ്മിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.