ചങ്ങരംകുളം: ഹൈവേ ജങ്ഷനില്‍ സീബ്രാലൈനിലൂടെ കടക്കവെ വൃദ്ധനെ ബസിടിച്ചു. ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു അപകടം. അപകടത്തില്‍ പരിക്കേറ്റ പന്താവൂര്‍ തലാത്തില്‍ കുഞ്ഞി ഹൈദ്രോസിനെ(62) ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിലെ പ്രാഥമിക പരിചരണത്തിന് ശേഷം തൃശൂരിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ വര്‍ഷത്തില്‍ സീബ്രാലൈനിലൂടെ യാത്ര ചെയ്ത സ്ത്രീയും അപകടത്തില്‍ മരണപ്പെട്ടിരുന്നു. ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ ആവശ്യാനുസരണം ഗതാഗത പരിഷ്കരണങ്ങളോ സിഗ്നല്‍ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ദിനംപ്രതി അപകടം പതിവാകുകയാണ്. ഏറെ കാലമായി ഇവിടെ ട്രാഫിക് ഐലന്‍റും ഡിവൈഡറും സ്ഥാപിക്കണമെന്ന ആവശ്യം ഏറെയാണ്. ബുധനാഴ്ച അര മണിക്കൂറിനുള്ളില്‍ രണ്ട് അപകടങ്ങളാണ് ഇവിടെയുണ്ടായത്. ചങ്ങരംകുളം അങ്ങാടിയില്‍നിന്ന് വരുന്ന വാഹനങ്ങള്‍ ഹൈവേയിലേക്ക് പ്രവേശിക്കാനും ഹൈവേയില്‍നിന്ന് അങ്ങാടിയിലേക്ക് പോകാനും ഏറെ പ്രയാസമാണ്. ഹൈവേ ജങ്ഷനില്‍ രണ്ട് സീബ്രാ ലൈനുകളുണ്ടെങ്കിലും കാല്‍നടക്കാര്‍ ഏറെ ഭയത്തോടെയാണ് കടന്നുപോകുന്നത്. നിറം മങ്ങിയ സീബ്രാലൈനില്‍ അപകടം പതിവായതിനെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുമ്പ് കെ.എസ്.യു പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുകയും പിന്നീട് ഇവര്‍ സീബ്രാ ലൈന്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു. ഡിവൈഡറുകളും സിഗ്നലുകളും സ്ഥാപിച്ച് ഗതാഗത പരിഷ്കരണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ബസും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക് ചങ്ങരംകുളം: സംസ്ഥാന പാതയില്‍ ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ ബസും കാറും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. കുറ്റിപ്പുറത്തുനിന്ന് ചാലിശ്ശേരിയിലേക്ക് പോകുന്ന സ്വകാര്യ ബസ് ആളെ ഇറക്കാനായി ചങ്ങരംകുളം ഹൈവേ ജങ്ഷനില്‍ നിര്‍ത്തിയിട്ട സമയം എതിരെ വന്ന കാറ് ബസില്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കൊണ്ടോട്ടി സ്വദേശികള്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച ഉച്ചക്ക് രണ്ടര മണിയോടെയായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.