മേലാറ്റൂര്‍: കാളികാവ് ബ്ളോക്ക് പഞ്ചായത്ത് ആഞ്ഞിലങ്ങാടി ഡിവിഷനില്‍ പ്രമുഖരുടെ പോരാട്ടം. ത്രികോണ മത്സരം നടക്കുന്ന ഡിവിഷനില്‍ കോണ്‍ഗ്രസ്, ലീഗ്, സി.പി.എം പാര്‍ട്ടികളുടെ തലയെടുപ്പുള്ള നേതാക്കളാണ് ജനവിധി തേടുന്നത്. കേണ്‍ഗ്രസിന് വേണ്ടി രംഗത്തുള്ളത് പാര്‍ട്ടിയുടെ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റും നിലവില്‍ ഗ്രാമ പഞ്ചായത്ത് അംഗവും എടപ്പറ്റ സര്‍വിസ് സഹകരണ ബാങ്ക് പ്രസിഡന്‍റുമായ കെ. കബീറാണ്. 1995 മുതല്‍ നാലുതവണ ഗ്രാമപഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. രണ്ടര വര്‍ഷം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റായും അഞ്ച് വര്‍ഷം പ്രസിഡന്‍റായും പ്രവര്‍ത്തിച്ച കബീര്‍ ജനപ്രതിനിധികള്‍ക്കായി ‘കില’ നടത്തിയ സര്‍ട്ടിഫിക്കറ്റ് കോഴ്സ് സ്വര്‍ണമെഡലോടെ പാസായിട്ടുണ്ട്. വെള്ളിയഞ്ചേരി എ.യു.പി സ്കൂള്‍ അധ്യാപകന്‍ കൂടിയാണ്. ലീഗ് സ്ഥാനാര്‍ഥി ടി.പി. അബ്ദുല്ല പാര്‍ട്ടിയുടെ സംസ്ഥാന കൗണ്‍സിലറും വെള്ളിയഞ്ചേരി എ.എസ്.എം.എച്ച്.എസ്.എസ് മാനേജറുമാണ്. തെരഞ്ഞെടുപ്പ് ഗോദയിലെ കന്നിക്കാരനായ ഇദ്ദേഹം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയുമാണ്. സി.പി.എം സ്ഥാനാര്‍ഥി കാപ്പില്‍ ഷൗക്കത്തലി മേഖലയിലെ അറിയപ്പെടുന്ന സി.പി.എം നേതാവാണ്. 1985ല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡില്‍ മത്സരിച്ച് പരാജയപ്പെട്ട ശേഷം തെരഞ്ഞെടുപ്പ് രംഗത്തുനിന്ന് വിട്ടുനിന്ന ഇദ്ദേഹം പാര്‍ട്ടിയുടെ ഏരിയാ സെന്‍റര്‍ അംഗമായി വരെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധകിട്ടാതെ പോകുന്ന ബ്ളോക്ക് ഡിവിഷന്‍ തെരഞ്ഞെടുപ്പിന് ഇത്തവണ ആഞ്ഞിലങ്ങാടിയില്‍ പ്രമുഖ സ്ഥാനാര്‍ഥികളുടെ രംഗപ്രവേശത്തോടെ കൂടുതല്‍ ശ്രദ്ധ നേടാനായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.